ETV Bharat / state

ഭരണങ്ങാനത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം കണ്ടെത്തി

author img

By

Published : Jan 26, 2022, 10:37 PM IST

ജനുവരി 26ന് പുലർച്ചെ ആറു മണി മുതലാണ് കുട്ടിയെ കാണാതായത്

കാണാതായ പ്ലസ് വൺ വിദ്യാർഥിനിയെ യുവാവിനൊപ്പം കണ്ടെത്തി  PLUS ONE STUDENT FOUND IN TVM WHO MISSING FROM ERATTUPETTA  missing student found  ഭരണങ്ങാനത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി  പെണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം സുഹൃത്തിനൊപ്പം കണ്ടെത്തി
ഭരണങ്ങാനത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയെ യുവാവിനൊപ്പം കണ്ടെത്തി

ഈരാറ്റുപേട്ട (കോട്ടയം): ഭരണങ്ങാനത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമുണ്ടായിരുന്നു. ഇരുവരേയും തിരുവനന്തപുരം കാട്ടാക്കട പൊലീസ് സ്റേഷനിൽ എത്തിച്ചു.

യുവാവ് ഭരണങ്ങാനത്തെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് സൂചന.
ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒപ്പമുള്ള യുവാവിന്‍റെ സ്വദേശം എവിടെയെന്ന് വ്യക്തമല്ല. ജനുവരി 26ന് പുലർച്ചെ ആറു മണിമുതലാണ് കുട്ടിയെ കാണാതായതെന്ന്‌ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീട്ടുകാരെ കബളിപ്പിക്കുവാൻ കിടപ്പുമുറിയിലെ കട്ടിലിൽ തലയണ കൊണ്ട് ആൾരൂപമുണ്ടാക്കി പുതപ്പുക്കൊണ്ട് മൂടിയാണ് പെൺകുട്ടി വീടുവിട്ടത്. അതിനാൽ പെൺകുട്ടിയെ കാണാതായ വിവരം വൈകിയാണ് വീട്ടുകാരറിഞ്ഞത്.

also read: 'യുക്തി സഹമല്ല'; സബ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകാൻ വിഎസ്

അവധി ദിവസമായതിനാൽ കുട്ടി ഉറങ്ങുകയാണെന്നാണ് വീട്ടുകാർ കരുതിയിത്. പെൺകുട്ടി മൊബൈൽ ഫോൺ കൊണ്ടുപോകാത്തതിനാല്‍ അന്വേഷണം ആദ്യം വഴിമുട്ടിയിരുന്നു. വാര്‍ത്ത സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് പൊലീസിന് സൂചനകൾ ലഭിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ നാട്ടിലെത്തിക്കുമെന്ന് പൊലിസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.