കോട്ടയം: കേരള കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധികള്‍ ഏറെ താമസിയാതെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പി ജെ ജോസഫ്. സമവായ ചർച്ചകൾ പുരോഗമിക്കുകയാണ്. ചെറിയ സമിതികളില്‍ ചര്‍ച്ച ചെയ്ത ശേഷം സംസ്ഥാന സമിതിയില്‍ നിന്ന് അംഗീകാരം വാങ്ങുക എന്ന കെ എം മാണി കാണിച്ച് തന്ന കീഴ്വഴക്കമാണ് പിന്തുടരുന്നത്. ഇത് പാലിച്ചാല്‍ രമ്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
പരസ്യ പ്രസ്താവനകള്‍ ആദ്യം നടത്തിയത് ജോസ് കെ മാണി വിഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ചെയര്‍മാന്‍റെ അഭാവത്തില്‍ അധികാരം വര്‍ക്കിങ് ചെയര്‍മാനാണെന്ന വാദം ഇപ്പോള്‍ ജോസ് കെ മാണി വിഭാഗം സമ്മതിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു. സമവായ ചര്‍ച്ചകള്‍ക്കിടെ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് രഹസ്യയോഗം ചേര്‍ന്നു.