ETV Bharat / state

പിണറായി സര്‍ക്കാർ റബർ കര്‍ഷകരെ അവഗണിക്കുന്നതായി പി.സി ജോര്‍ജ് എംഎല്‍എ

author img

By

Published : Jul 10, 2020, 5:45 PM IST

Updated : Jul 10, 2020, 6:20 PM IST

കുടിശികയായ റബര്‍ സബ്‌സിഡി തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജനപക്ഷം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ സിവില്‍ സ്‌റ്റേഷന് മുന്നിൽ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം  റബ്ബര്‍ കര്‍ഷകർ  പി.സി ജോര്‍ജ് എംഎല്‍എ  പിണറായി സര്‍ക്കാർ  Pinarayi government  neglecting rubber farmers  PC George
പിണറായി സര്‍ക്കാർ റബ്ബര്‍ കര്‍ഷകരെ അവഗണിക്കുന്നതായി പി.സി ജോര്‍ജ്

കോട്ടയം: റബര്‍ കര്‍ഷകരെ അവഗണിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് യാതൊരു മടിയുമില്ലെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കുടിശികയായ റബര്‍ സബ്‌സിഡി തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജനപക്ഷം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ സിവില്‍ സ്‌റ്റേഷന് മുന്നിൽ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പലര്‍ക്കും കൊവിഡ് 19 പശ്ചാത്തലത്തില്‍ ചെറിയ സഹായങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും പൂര്‍ണമായി അവഗണിക്കപെട്ടത് റബര്‍ കര്‍ഷകരാണ്.

പിണറായി സര്‍ക്കാർ റബ്ബര്‍ കര്‍ഷകരെ അവഗണിക്കുന്നതായി പി.സി ജോര്‍ജ് എംഎല്‍എ

വിലസ്ഥിരതാ ഫണ്ട് ഉണ്ടെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കാര്‍ഷിക മേഖലയോടുള്ള ഇടത് ഗവണ്‍മെന്‍റിന്‍റെ അവഗണന അവസാനിപ്പിക്കണം. ആറ് മാസത്തെ സബ്‌സിസി കുടിശിക സഹിതം ഉടന്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി.സി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. കേരള ജനപക്ഷം സെക്കുലര്‍ പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ബൈജു ജേക്കബ് അധ്യക്ഷത വഹിച്ചു. ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി സെബി പറമുണ്ട മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സജി എസ് തെക്കേല്‍, പോള്‍ ജോസഫ്, ലിബിന്‍ ഷാജി, ജോയി പുളിക്കക്കുന്നേല്‍, അപ്പു വട്ടവയലില്‍, ശ്രീകുമാര്‍ സൂര്യകിരണ്‍, വില്‍ഫ്രഡ് വില്യംസ്, അനില്‍കുമാര്‍ ഇടപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Last Updated : Jul 10, 2020, 6:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.