ETV Bharat / state

മഹാപ്രളയത്തെ ഓര്‍മ്മിപ്പിച്ച് കാജല്‍ ദത്തിന്‍റെ ഫോട്ടോ പ്രദർശനം - kajal dath

മാന്നാനം കെ ഇ കോളജിൽ നടുക്കുന്ന ഫോട്ടോ പ്രദർശനത്തിൽ ആലപ്പുഴ സ്വദേശിനി കാജൽ ദത്ത് പകര്‍ത്തിയ പ്രളയത്തിന്‍റെ വിവിധമുഖങ്ങളാണ് ഒരുക്കിയിരിക്കുന്നത്

മഹാപ്രളയത്തെ ഓര്‍മ്മിപ്പിച്ച് കാജല്‍ ദത്തിന്‍റെ ചിത്രപ്രദര്‍ശനം
author img

By

Published : Aug 6, 2019, 2:18 AM IST

Updated : Aug 6, 2019, 5:25 AM IST

കോട്ടയം: കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്‍റെ ഓർമ്മകളിലേക്ക് മലയാളികൾ തിരിഞ്ഞുനോട്ടം നടത്തുമ്പോൾ പ്രളയത്തിന്‍റെ ദയനീയതകൾ ക്യാമറ കണ്ണുകളിലൂടെ പകർത്തി, യുവതലമുറക്ക് വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ നൽകുകയാണ് ആലപ്പുഴ സ്വദേശിനിയായ കാജൽ ദത്ത് എന്ന യുവഫോട്ടോഗ്രാഫര്‍. പ്രളയകാലത്ത് പകര്‍ത്തിയ 25 ഓളം ചിത്രങ്ങൾ കോര്‍ത്തിണങ്ങി കേരളത്തിലെ കോളജുകളിലും ആര്‍ട്ട് ഗാലറികളിലും ഫോട്ടോ പ്രദർശനങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് ചിത്രകാരി കൂടിയായ കാജല്‍. മാന്നാനം കെ ഇ കോളജിലെ നടക്കുന്ന കാജലിന്‍റെ ഫോട്ടോ പ്രദർശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

പ്രളയത്തിന്‍റെ ഭീകരമുഖം ആദ്യം കണ്ടറിഞ്ഞ കുട്ടനാട്ടുകാരുടെ നിസ്സഹായമുഖങ്ങളും സാഹചര്യങ്ങളുമാണ് ചിത്രകാരി കൂടിയായ കാജൽ ദത്തിന്‍റെ ചിത്രങ്ങളിൽ നിറയുന്നത്. പ്രകൃതിസംരക്ഷണത്തിന്‍റെ ആവശ്യകതകൾ യുവതലമുറയിലേക്ക് പകർന്നു നൽകുന്നതോടൊപ്പം ഇത്തരത്തിൽ പ്രളയങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാരണങ്ങൾ എന്താണെന്ന് അവരെ ബോധ്യപ്പെടുത്തുക കൂടി പ്രദർശനത്തിന്‍റെ ലക്ഷ്യമാണെന്ന് കാജൽദത്ത് പറയുന്നു.

മഹാപ്രളയത്തെ ഓര്‍മ്മിപ്പിച്ച് കാജല്‍ ദത്തിന്‍റെ ഫോട്ടോ പ്രദർശനം

അവിചാരിതമായാണ് ഫോട്ടോഗ്രഫിയിലെക്കെത്തിയതെങ്കിലും ചിത്രരചനയോടൊപ്പം ഫോട്ടോഗ്രഫി കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കാജൽ ദത്തിന്‍റെ ആഗ്രഹം.

Intro:പ്രളയത്തിന്റെ ദയനീയതകൾ ക്യാമറ കണ്ണുകളിലൂടെ പകർത്തി യുവതലമുറക്ക് വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ നൽകുകയാണ് അലപ്പുഴ സ്വദേശീനിയായ കാജൽദത്ത് Body:കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ പ്രഥമ ഓർമ്മകളിലേക്ക് മലയാളി ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ പ്രളയത്തിന്റെ ദയനീയതകൾ ക്യാമറ കണ്ണുകളിലൂടെ പകർത്തി യുവതലമുറക്ക് വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ നൽകുകയാണ് അലപ്പുഴ സ്വദേശീനിയായ കാജൽദത്ത് എന്ന ചിത്രകാരി കൂടിയായ യുവ ഫോട്ടോഗ്രാഫർ.പ്രളയത്തിന്റെ ഭീകരമുഖം ആദ്യം കണ്ടറിഞ്ഞ കുട്ടനാട്ടുകാരുടെ നിസഹാമുഖങ്ങളും സഹചര്യങ്ങളുമാണ് കാജൽ ദത്തിന്റെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്.

വിഷ്വൽ ഹോൾഡ്

പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതകൾ യുവതലമുറയിലേക്ക് പകർന്നു നൽകുന്നതോടൊപ്പം ഇത്തരത്തിൽ പ്രളയങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാരണങ്ങൾ എന്താണന്ന് അവരെ ബോധ്യപ്പെടുത്തുക കൂടിയാണ് ചിത്രപ്രദർശനത്തിന്റെ ലക്ഷ്യമെന്ന് കാജൽദത്ത് പറയുന്നു.

ബൈറ്റ്

ചിത്രകാരിയായ കാജൽ ദത്ത് അവിചാരിതമായാണ് ഫോട്ടോഗ്രഫിയിലെക്കെത്തുന്നത്.കോളെജുകൾ കേന്ദ്രീകരിച്ചുള്ള തന്റെ ചിത്ര പ്രദർശനതിരക്കിലാണ് നിലവിൽ കാജൽ ദത്ത്.

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം
Last Updated : Aug 6, 2019, 5:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.