കോട്ടയം: ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കണമെന്ന വിവാദ പരാമർശം ആവർത്തിച്ച് പി സി ജോർജ് . ഇത് മതേതര രാജ്യമാണ്. സാമ്പത്തിക സമത്വം സാധ്യമായിട്ടില്ല. സര്‍ക്കാര്‍ തന്നാല്‍ മാത്രമാണ് അത് ലഭിക്കുക. എന്നാല്‍ ഹിന്ദു രാഷ്ട്രമായി മാറിയാല്‍ നിയമപരമായി അത് അര്‍ഹതപ്പെട്ടതായി മാറും. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാന്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക മാത്രമാണ് പോംവഴി. അത് വിവരമുള്ളവര്‍ക്ക് മനസിലാവുമെന്നും പി സി ജോര്‍ജ്ജ് അവകാശപ്പെട്ടു.
മുസ്ലിം രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സരക്ഷണം ഉണ്ട്. അവിടെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമടക്കം അത് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഭരണാധികാരികളുടെ ഔദാര്യം പോലെയാണ് അത് ലഭിക്കുന്നത്. ഹൈന്ദവ രാഷ്ട്രം ആക്കിയാൽ എത്രയോ ആനുകൂല്യങ്ങള്‍ ക്രിസ്ത്യാനിക്കും മുസ്ലിമിനും ലഭിക്കുമായിരുന്നുവെന്നും പി സി കൂട്ടിച്ചേർത്തു.