ETV Bharat / state

മഴക്കെടുതികള്‍ നേരിടാൻ പൂഞ്ഞാര്‍ സജ്ജമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ

author img

By

Published : Jun 3, 2020, 8:05 PM IST

അപകട സാധ്യതാ മേഖലകളില്‍ ജനപ്രതിനിധികളെയും റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളെയും ബന്ധിപ്പിച്ച് ഹോട്ട്‌ലൈന്‍ സംവിധാനം

 poonjar monsoon Pc george mla പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്
Mla

കോട്ടയം: മഴക്കെടുതികള്‍ നേരിടുന്നതിനായുള്ള ക്രമീകരണങ്ങള്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പൂര്‍ണസജ്ജമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് മീനച്ചില്‍ താലൂക്കിന് കീഴിലുള്ള പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപകട സാധ്യതാ മേഖലകളില്‍ ജനപ്രതിനിധികളെയും റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളെയും ബന്ധിപ്പിച്ച് ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യമുണ്ടായാല്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സന്നദ്ധസേന രൂപീകരിച്ച് രക്ഷാപ്രവര്‍ത്തനം ഫലപ്രദമാക്കും.

ദുരിതാശ്വാസക്യാമ്പുകളായി കണ്ടെത്തിയിരിക്കുന്ന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നൽകി. കാലവര്‍ഷം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രേംജി, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മീനച്ചില്‍ തഹസില്‍ദാര്‍, പൊലീസ്, റവന്യൂ, പൊതുമരാമത്ത്, ആരോഗ്യം, വൈദ്യുതി, തദ്ദേശസ്വയഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.