ETV Bharat / state

ഈരാറ്റുപേട്ട ഡിപ്പോയെ തരംതാഴ്ത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പി.സി ജോര്‍ജ്

പാലാ-ഈരാറ്റുപേട്ട ഡിപ്പോകളുടെ ചുമതല അസിസ്റ്റന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ(ഡിറ്റിഒ)ക്കാണ്. അദ്ദേഹം ഈരാറ്റുപേട്ട ഡിപ്പോ ഓഫീസില്‍ വരുന്നത് കണ്ട് ചിലര്‍ തെറ്റിദ്ധരിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് എംഎൽഎ

ഈരാറ്റുപേട്ട ഡിപ്പോ തരംതാഴ്ത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പി.സി ജോര്‍ജ്ജ് എംഎൽഎ
author img

By

Published : Nov 3, 2019, 4:02 PM IST

കോട്ടയം: ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കി തരംതാഴ്ത്താന്‍ നീക്കമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ചില തൊഴിലാളികള്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ചില രാഷ്ട്രീനേതാക്കള്‍ സമരാഭാസം നടത്തുകയാണെന്നും എംഎല്‍എ പറഞ്ഞു. പാലാ- ഈരാറ്റുപേട്ട ഡിപ്പോകളുടെ ചുമതല അസിസ്റ്റന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ(ഡിറ്റിഒ)ക്കാണ്. അദ്ദേഹം ഈരാറ്റുപേട്ട ഡിപ്പോ ഓഫീസില്‍ വരുന്നത് കണ്ട് ചിലര്‍ തെറ്റിദ്ധരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈരാറ്റുപേട്ടയുടെ ഡിപ്പോയുടെ ബസുകള്‍ ഒരിടത്തേക്കും മാറ്റിയിട്ടില്ല. ഒട്ടും ലാഭകരമല്ലാത്ത സര്‍വീസുകൾ നിര്‍ത്തലാക്കി. പാലായില്‍ നിന്നും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങി എന്ന് വാര്‍ത്തയാക്കുന്നവര്‍ 20 കൊല്ലം മുന്‍പ് ഈരാറ്റുപേട്ടയില്‍ നിന്നും തുടരുന്ന സര്‍വീസിനെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി. ഡിപ്പോയിൽ ടോയ്‌ലെറ്റ് നിര്‍മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചതാണ്. അതിനുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതാണ്. കരാറെടുക്കാന്‍ ആളെ കിട്ടാത്തതാണ് പ്രശ്‌നമെന്നും എംഎല്‍എ പറഞ്ഞു.

Intro:Body:

വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ
ഈരാറ്റുപേട്ട സബ്ഡിപ്പോയായി തുടരും
പ്രതിഷേധിക്കുന്നവര്‍ കാര്യം മനസിലാക്കാതെയെന്നും എംഎല്‍എ

ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററാക്കി തരംതാഴ്ത്താന്‍ നീക്കമെന്ന തരത്തില്‍ നടക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ചില തൊഴിലാളികള്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ചില രാഷ്ട്രീനേതാക്കള്‍ സമരാഭാസം നടത്തുകയാണെന്നും എംഎല്‍എ പറഞ്ഞു.

കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോ സബ്ഡിപ്പോയായാണ് പ്രവര്‍ത്തിച്ചുവരുന്നത്. നാളെയും അങ്ങനെ തന്നെ പ്രവര്‍ത്തിക്കും. പാലാ, ഈരാറ്റുപേട്ട ഡിപ്പോകളുടെ ചുമതല ഡിറ്റിഒയ്ക്കാണ്. അദ്ദേഹം ഈരാറ്റുപേട്ട ഡിപ്പോ ഓഫീസില്‍ വരുന്നത് കണ്ട് ചിലര്‍ തെറ്റിദ്ധരിക്കുകയാണെന്നും അദേഹം പറഞ്ഞു. സമരം ചെയ്യുന്നവരൊന്നും ബസില്‍ കയറുന്നവരല്ലെന്നും ഇനിയെങ്കിലും അതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ വരുന്നത് പ്രതിഷേധാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു.

ഈരാറ്റുപേട്ടയുടെ ഡിപ്പോയുടെ ബസുകള്‍ ഒരിടത്തേയ്ക്കും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 60 ബസുകളാണ് ഡിപ്പോയിലുള്ളത്. 56 ഷെഡ്യൂളുകള്‍ ആിരുന്നത് 48 ആക്കി ചുരുക്കിയിട്ടുണ്ട്. ഇന്നലെ 44 ഷെഡ്യൂളുകള്‍ ഓടി. ഒട്ടും ലാഭകരമല്ലാത്ത സര്‍വീസുകളാണ് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ നിന്നും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങി എന്നു വലിയ വാര്‍ത്തയാക്കുന്നവര്‍ 20 കൊല്ലം മുന്‍പ് ഈരാറ്റുപേട്ടയില്‍ നിന്നും തുടരുന്ന സര്‍വീസിനെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ടോയ്‌ലെറ്റ് നിര്‍മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചാണ്. അതിനുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതാണ്. കരാറെടുക്കാന്‍ ആളെകിട്ടാത്തതാണ് പ്രശ്‌നമെന്നും എംഎല്‍എ പറഞ്ഞു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.