കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും മുന്നണിയില്‍ ചേരാനാണ് ലക്ഷ്യമിടുന്നതെന്നും യുഡിഎഫില്‍ ചേരാനാണ് കൂടുതല്‍ താൽപര്യമെന്നും പി.സി ജോര്‍ജ്ജ് എംഎല്‍എ. യുഡിഎഫില്‍ ചേരണമെന്നാണ് ജനപക്ഷത്തിലെ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഈ താൽപര്യം നേതാക്കളെ അറിയിച്ചു കഴിഞ്ഞായും പി.സി ജോര്‍ജ്ജ് പറഞ്ഞു.
പാല, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ ഏതെങ്കിലും രണ്ട് സീറ്റ് വേണമെന്നും ഇരിഞ്ഞാലക്കുട, പേരാമ്പ്ര, മലപ്പുറം സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ആകെ അഞ്ച് സീറ്റുകൾ ജനപക്ഷത്തിന് വേണമെന്നും പി സി ജോർജ്ജ് പറഞ്ഞു. യുഡിഎഫിലെ പ്രാദേശിക എതിര്‍പ്പുകളെ വകവയ്ക്കുന്നില്ല. അത്തരം കുശുമ്പും കുന്നായ്‌മയും കൊണ്ടാണ് കോണ്‍ഗ്രസ് ഈ നിലയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും പിസി ജോർജ്ജ് ഓര്‍മിപ്പിച്ചു.