കോട്ടയം: ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പേരിൽ കേരളത്തിലെ ജനങ്ങളെ മതങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ്. ഭരണകക്ഷിയാണ് ജനങ്ങളിൽ വേർതിരിവുണ്ടാക്കി സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നതെന്നും മുതലെടുപ്പ് രാഷ്ട്രീയമാണ് ഭരണകക്ഷി നടത്തുന്നതെന്നും പിസി ജോർജ് ആരോപിച്ചു.
Read more: ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന നയം സ്വീകരിക്കണമെന്നും അപേക്ഷ നൽകുന്നവരിൽ അർഹരയവർക്ക് ആനുകൂല്യം നൽകണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. കേരളത്തിലെ മുസ്ലിം സമുദായത്തിനൊപ്പമാണ് എന്നു വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും മുസ്ലിം സമൂഹത്തെയെയും ഭീകര സംഘടനയായ എസ്‌ഡിപിഎയെയും മറ്റ് എല്ലാ മതവിഭാഗങ്ങളെയും കൈയിലെടുത്താണ് പിണറായി വിജയൻ അധികാര തുടർച്ച നേടിയതെന്നും പിസി ജോർജ് ആരോപിച്ചു.
Read more: സ്കോളർഷിപ്പ് തുക തടഞ്ഞുവച്ചു; പ്രതിഷേധവുമായി പട്ടികജാതി വിദ്യാർഥികൾ
ഇസ്രയേലിലെ ഷെൽ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഗവൺമെൻ്റിന് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ ഹമാസ് തീവ്രവാദികളെ കുറ്റപ്പെടുത്തി കൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് പത്ത് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രി പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴ നാരാണ് എന്നും പിസി ജോർജ് പരിഹസിച്ചു. ലക്ഷദ്വീപ് പ്രശ്‌നത്തിൽ സർക്കാർ പ്രമേയത്തിന് ഒരു വിലയുമില്ലെന്നും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് നിവേദനം നൽകി സർവകക്ഷി യോഗം വിളിച്ചു കൂട്ടുകയായിരുന്നു വേണ്ടതെന്നും പിസി ജോർജ് കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.