ETV Bharat / state

പാഷാണം ഷാജി റിട്ടയറായി... ചെമ്പില്‍ അശോകന്‍ ട്രോളന്മാരുടെ പുതിയ ഡി.ജി.പി

ലോക്‌നാഥ് ബെഹ്‌റ വിരമിച്ച്, ഡി.ജി.പി സ്ഥാനത്തേയ്ക്ക് അനിൽകാന്തിനെ സര്‍ക്കാര്‍ നിയമിച്ചതോടെ രൂപസാദൃശ്യവുമായി ബന്ധപ്പെടുത്തിയാണ് ട്രോളന്മാരുടെ ഈ കണ്ടെത്തല്‍.

അപരനായി ട്രോളുകളിൽ നിറഞ്ഞ് നടൻ ചെമ്പിൽ അശോകൻ  Pashanam Shaji comedy  Asokan chembil movies  പാഷാണം ഷാജി കോമഡികള്‍  ചെമ്പില്‍ അശോകന്‍റെ സിനിമകള്‍  ചെമ്പില്‍ അശോകന്‍  സംസ്ഥാന പൊലീസ് മേധാവിയായി ചെമ്പില്‍ അശോകന്‍  Chembil Asokan appointed as state police chief  Pashanam Shaji retired and chembil Asokan appointed as the new DGP of Trollers
പാഷാണം ഷാജി റിട്ടയറായി... ചെമ്പില്‍ അശോകന്‍ ട്രോളന്മാരുടെ പുതിയ ഡി.ജി.പി
author img

By

Published : Jul 2, 2021, 10:27 PM IST

കോട്ടയം: ' സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പാഷാണം ഷാജി പടിയിറങ്ങി, പുതിയ ഡി.ജി.പി ചെമ്പില്‍ അശോകന്‍'. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം, പുതിയ കേരള ഡി.ജി.പിയായി അനിൽകാന്തിനെ സംസ്ഥാന സർക്കാർ നിയമിച്ചു. അതോടെയാണ് ട്രോളന്മാർ പുതിയ ഡിജിപിയെ കണ്ടെത്തി നിയമനം നല്‍കിയത്.

മിമിക്രി, സിനിമ താരം സാജു നവോദയ അവതരിപ്പിച്ച കഥാപാത്രമാണ് പാഷാണം ഷാജി. സാജുവിനും ലോക്‌നാഥ് ബഹ്റയ്ക്കുമുള്ള രൂപസാദൃശ്യം ട്രോളന്മാര്‍ കൊണ്ടാടിയിരുന്നു. അദ്ദേഹം പദവിയില്‍ നിന്നും മാറിയതോടെ ട്രോളുകള്‍ അവസാനിക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍, സംഗതി വൻ ട്വിസ്റ്റായി.

ട്രോളന് അത് പോരേ, അളിയാ...!

സിനിമ താരം ചെമ്പില്‍ അശോകനുമായി പുതിയ ഡി.ജി.പിക്ക് മുഖസാദൃശ്യം ശ്രദ്ധയില്‍ പെട്ടതോടെ 'മച്ചാന് അതു പോരേ അളിയാ...' എന്നാണ് ട്രോളന്മാരുടെ ഭാഷ്യം. ഇക്കാര്യമറിഞ്ഞതു മുതല്‍ ത്രില്ലിലാണ് വൈക്കം ചെമ്പ് സ്വദേശിയായ നടൻ അശോകന്‍. പൊലീസ് വേഷത്തില്‍ അഭിനയിച്ച അശോകന്‍റെ ചിത്രങ്ങൾ അനിൽകാന്തിനൊപ്പം ചേർത്തുവെച്ചാണ് ട്രോളൻമാരുടെ ആഘോഷം. ഡി.ജി.പിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തേഷമുണ്ടെന്ന് അശോകൻ പറയുന്നു.

ട്രോളന്മാരുടെ പുതിയ ഡി.ജി.പിയായി ചുമതലോറ്റ് സിനിമ താരം ചെമ്പില്‍ അശോകന്‍

'ആഗ്രഹമുണ്ട്, ഡി.ജി.പിയെ കാണാന്‍'

ചിലർ വിളിച്ചുപറഞ്ഞ ശേഷമാണ് ട്രോളുകളെക്കുറിച്ച് അറിഞ്ഞത്. ഡി.ജി.പിയാക്കിയുള്ള ട്രോളുകൾ കണ്ടപ്പോൾ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. എന്നാല്‍ ഇപ്പോൾ മറ്റുള്ളവരെ പോലെ താനും ട്രോളുകൾ ആസ്വദിക്കുകയാണെന്നും പുതിയ ഡി.ജി.പിയെ കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് നന്നായി ഭക്ഷണം കഴിച്ച് തടി കൂടിയതിനാല്‍ നിലവിലെ രൂപത്തിൽ ചെറിയ മാറ്റമുണ്ടെന്നതില്‍ അശോകന് ചെറിയ വിഷമമുണ്ട്. എങ്കിലും, പഴയ മീശയില്ലാത്ത ചിത്രങ്ങൾ ചേര്‍ത്തുവെച്ചു കാണുമ്പോള്‍ ഇരട്ടി സന്തോഷമാണ് ട്രോളന്മാരുടെ ഡി.ജി.പിയുടെ മുഖത്തുണ്ടാവുന്നത്.

ALSO READ: കാട് കയറാത്ത മനസുമായി ശശി: കൊയിലാണ്ടി സ്‌കൂളിന് ഇത് പൂക്കാലം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.