കോട്ടയം : എസ്‌ഐ, വനിത പൊലീസുദ്യോഗസ്ഥയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൈയാങ്കളിയില്‍ കലാശിച്ചു. പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ ദിവസം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്‌ച സന്ദേശമയച്ചത് ചോദ്യം ചെയ്‌ത വനിത പൊലീസുദ്യോഗസ്ഥ എസ്ഐയെ മർദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ജില്ല പൊലീസ് മേധാവി സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.