ETV Bharat / state

നഴ്‌സുമാര്‍ക്ക് ആദരവുമായി അരുണാപുരം സെന്‍റ് തോമസ് പിതൃവേദി - pala nurses day celebration

ആദരസൂചകമായി നഴ്‌സുമാര്‍ക്ക് പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും വിതരണം ചെയ്‌തു

അരുണാപുരം സെന്‍റ് തോമസ് പിതൃവേദി  നഴ്‌സസ് ദിനം  ജോസ് കെ.മാണി എംപി  പാലാ ജനറല്‍ ആശുപത്രി  pala nurses day celebration  jose k mani
നഴ്‌സുമാര്‍ക്ക് ആദരവുമായി അരുണാപുരം സെന്‍റ് തോമസ് പിതൃവേദി
author img

By

Published : May 12, 2020, 5:17 PM IST

കോട്ടയം: പാലാ അരുണാപുരം സെന്‍റ് തോമസ് പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു. ജോസ് കെ.മാണി എംപി ചടങ്ങില്‍ പങ്കെടുത്തു. ആദരസൂചകമായി നഴ്‌സുമാര്‍ക്ക് പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും വിതരണം ചെയ്‌തു. നഴ്‌സുമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു. ലോകത്തെവിടെയും മലയാളി നഴ്‌സുമാരുടെ സാന്നിധ്യവും സേവനവും ലഭ്യമാണെന്നും ആ സേവനത്തെ ഇക്കാലയളവില്‍ ലോകം കൂടുതല്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതൃവേദി പ്രസിഡന്‍റ് തോമസ് മാന്താടി, നഗരസഭാധ്യക്ഷ മേരി ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു.

നഴ്‌സുമാര്‍ക്ക് ആദരവുമായി അരുണാപുരം സെന്‍റ് തോമസ് പിതൃവേദി

ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ്‌മാരെയും ആദരിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്‍റ് സോബി ജെയിംസ് നഴ്‌സുമാര്‍ക്ക് പൂച്ചെണ്ട് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെയ്‌സി കട്ടപ്പുറം നഴ്‌സസ് ദിനാചരണ സന്ദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.