ETV Bharat / state

3.4 കോടിയുടെ മിച്ച ബജറ്റുമായി പാലാ നഗരസഭ

author img

By

Published : Mar 11, 2020, 3:14 AM IST

Updated : Mar 11, 2020, 3:57 AM IST

പാലാ നഗരസഭയില്‍ 2020-21 സാമ്പത്തിക വർഷത്തേക്ക് 40,52,46,064 രൂപ വരവും 37,09,01,480 രൂപ ചെലവും 3,43,44,584 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റ് അവതരിപ്പിച്ചു

പാലാ നഗരസഭ വാർത്ത ബജറ്റ് വാർത്ത pala municipality news budget news
പാലാ നഗരസഭ

കോട്ടയം: 2020-21 സാമ്പത്തിക വർഷത്തേക്ക് 3.4 കോടിയുടെ മിച്ച ബജറ്റ് അവതരിപ്പിച്ച് പാലാ നഗരസഭ. 40,52,46,064 രൂപ വരവും 37,09,01,480 രൂപ ചെലവും 3,43,44,584 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവനാണ് അവതരിപ്പിച്ചത്. ചെയര്‍പേഴ്‌സണ് മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു.

പാലാ നഗരസഭയില്‍ 2020-21 സാമ്പത്തിക വർഷത്തേക്കായി 3.4 കോടി രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിച്ചു.

വിവിധ കുടിവെള്ള പദ്ധതികള്‍ക്കും റോഡ് നിർമാണത്തിനും ബജറ്റില്‍ മുന്‍ഗണന നല്‍കി. കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ ബജറ്റില്‍ ഒരു കോടി രൂപ നീക്കിവെച്ചു. നഗരസഭയിലെ നൂറോളം റോഡുകളുടെ നവീകരണത്തിനായി 4.50 കോടി രൂപയും വകയിരുത്തി. വിവിധ സർക്കാർ സ്‌കൂളുകള്‍, അങ്കണവാടികള്‍, ആശുപത്രികള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി 50 ലക്ഷം രൂപയും നഗരസഭയിലെ വിവിധ കെട്ടിടങ്ങളുടെ പരിഷ്‌കരണത്തിനായി 70 ലക്ഷം രൂപയും നീക്കിവെച്ചു. ആശുപത്രികളിലേക്ക് മരുന്ന് വാങ്ങാന്‍ 25 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണ പദ്ധതിക്കായി ഒമ്പത് ലക്ഷം രൂപയും വകയിരുത്തി. നഗരസഭയിലെ ഭവന രഹിതർക്കായി 105 വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതുതായി 69 വീടുകള്‍ നിർമിക്കാന്‍ 50 ലക്ഷം രൂപ നീക്കിവെച്ചു. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ 30 ലക്ഷം രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 27.57 ലക്ഷം രൂപ നീക്കിവെച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച 16 നു നടക്കും.

Last Updated : Mar 11, 2020, 3:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.