ETV Bharat / state

പാലാ നഗരസഭ അധ്യക്ഷയായി ജോസിൻ ബിനോ ; വിജയം ഏഴിനെതിരെ 17 വോട്ടുകള്‍ക്ക്

author img

By

Published : Jan 19, 2023, 1:20 PM IST

തെരഞ്ഞെടുപ്പിൽ 25 പേർ വോട്ട് ചെയ്‌തു. യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് വി സി ആയിരുന്നു എതിർ സ്ഥാനാർഥി

ജോസിൻ ബിനോ പാലാ നഗരസഭാധ്യക്ഷ  ജോസിൻ ബിനോ  പാലാ നഗരസഭാധ്യക്ഷയായി ജോസിൻ ബിനോ  പാലാ നഗരസഭ അധ്യക്ഷ  ഇടത് സ്വതന്ത്ര അംഗം ജോസിൻ ബിനോ  പാലാ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്  ജിമ്മി ജോസഫ്  ബിനു പുളിക്കക്കണ്ടം  കേരള കോൺഗ്രസ് എം  pala municipality chairperson josin bino  pala municipality chairperson  josin bino  pala chairperson josin bino  binu pulikkandam  pala municipality  യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് വി സി  പ്രിൻസ് വി സി
ജോസിൻ ബിനോ
പാലാ നഗരസഭ അധ്യക്ഷയായി ജോസിൻ ബിനോ

കോട്ടയം : പാലാ നഗരസഭ അധ്യക്ഷയായി ഇടത് സ്വതന്ത്ര അംഗം ജോസിൻ ബിനോയെ തെരഞ്ഞെടുത്തു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ 17 വോട്ടുകള്‍ക്കാണ് ജോസിൻ ജയിച്ചത്. പ്രിൻസ് വി സി ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ 26 അംഗ നഗരസഭയിൽ 25 പേർ വോട്ട് ചെയ്‌തു. സ്വതന്ത്ര അംഗമായ ജിമ്മി ജോസഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഡിഎഫിൻ്റെ ഒരു വോട്ട് അസാധുവായി.

കേരള കോൺഗ്രസ് (എം) കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതോടെയാണ് ജോസിൻ ബിനു നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ കളമൊരുങ്ങിയത്. അതേസമയം നഗരസഭ യോഗത്തിൽ കറുത്ത ഷർട്ട് അണിഞ്ഞെത്തിയാണ് ബിനു പുളിക്കക്കണ്ടം വോട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.