കോട്ടയം: ഹാമർ ത്രോ മത്സരത്തിനിടെ മരണപെട്ട അഫീലിന്‍റെ കുടുംബത്തിനുളള ധനസഹായം വിതരണം ചെയ്തു. പാലാ നഗരസഭ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായമാണ് അഫീലിന്‍റെ മാതാപിതാക്കള്‍ക്ക് നൽകിയത്. അഫീലിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപാ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരസഭയുടെ സാമ്പത്തിക ബാധ്യതകള്‍ക്കിടയില്‍ ഈ വാഗ്ദാനം നിറവേറ്റാനായിരുന്നില്ല. പുതിയ നഗരഭരണസമിതി ചുമതലയേറ്റശേഷം ചെയര്‍മാന്‍ ആന്‍റോ ജോസ് പടിഞ്ഞാറേക്കര ഇക്കാര്യത്തില്‍ പ്രത്യേകം താല്‍പ്പര്യമെടുത്താണ് തുക കൈമാറിയത്.
ചെയര്‍മാന്‍റെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ അഫീലിന്‍റെ മാതാപിതാക്കള്‍ക്ക് ഈ തുക കൈമാറി. കൗണ്‍സിലര്‍മാരും സെന്‍റ് തോമസ് സ്‌കൂള്‍ അധികൃതരും കായികാധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് അഫീല്‍ ജോണ്‍സണ്‍ (16) മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കേയാണ് മരണം.
കൂടുതൽ വായനയ്ക്ക്:അഫീലിന്‍റെ മരണം; കുടുംബവും ആക്ഷന്‍ കൗണ്‍സിലും പരാതി നൽകി
2019 ഒക്ടോബര്‍ നാലിന് ഉച്ചക്ക് 12നായിരുന്നു കായിക കേരളത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. പാലാ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരത്തിനിടെയായിരുന്നു അപകടം. രണ്ടുമത്സരം ഒന്നിച്ചു നടത്തിയപ്പോള്‍ ആദ്യമെറിഞ്ഞ ജാവലിന്‍റെ ദൂരം രേഖപ്പെടുത്താനെത്തിയ അഫീലിന്‍റെ തലയിലേക്ക് സമീപത്തെ പിറ്റില്‍നിന്ന് എറിഞ്ഞ ഹാമര്‍ ദിശമാറി പതിക്കുകയായിരുന്നു.അഫീലിന്‍റെ ഇടതുകണ്ണിന്‍റെ മുകള്‍ഭാഗത്ത് നെറ്റിയോട് ചേർന്നാണ് ഹാമര്‍ പതിച്ചത്. മൂന്നുകിലോ ഭാരമുള്ള ഹാമറാണ് പതിച്ചത്.
കൂടുതൽ വായനയ്ക്ക്:"അറിയാത്ത കാര്യങ്ങള്‍ പഠിച്ച് മുന്നോട്ട് പോകട്ടെ"; വി.ഡി സതീശന് ആശംസയുമായി തിരുവഞ്ചൂർ
മെഡിക്കല്‍ കോളജിലെ ചികിത്സയിലിരിക്കെ ജീവിതത്തിലേക്ക് തിരികെ വരുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ ഡോക്ടര്‍മാരും ബന്ധുക്കളും പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പിന്നീട് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയും. തുടർന്ന് രണ്ടുതവണ ഡയാലിസിസ് നടത്തിയെങ്കിലും ആരോഗ്യനില മോശമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.