ETV Bharat / state

കാരുണ്യത്തിന്‍റെ കരങ്ങള്‍; ക്യാന്‍സര്‍ രോഗിക്ക് മരുന്നുമായി പാലാ ഫയര്‍ ഫോഴ്‌സ്

ക്യാന്‍സര്‍ രോഗത്തിന് ദിവസവും കഴിക്കേണ്ട മരുന്ന് തീര്‍ന്നു പോയതിനാല്‍ പാലാ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ മരുന്ന് അന്വേഷിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് മരുന്ന് തിരുവനന്തപുരത്ത് കാരുണ്യയില്‍ നിന്ന് എത്തിച്ചത്

Pala Fire Force  relief to cancer patients  ക്യാന്‍സര്‍ രോഗി  പാലാ ഫയര്‍ ഫോഴ്‌സ്  കോട്ടയം
പാലാ ഫയര്‍ ഫോഴ്‌സ്
author img

By

Published : Apr 10, 2020, 6:32 PM IST

കോട്ടയം: നാലു വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കുന്ന മുത്തോലി വെള്ളിയെപ്പള്ളില്‍ കണ്ണാശാകുന്നേല്‍ സുനിമോന് ക്യാന്‍സറിനുള്ള മരുന്നുമായാണ് പാലാ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു സുനി. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിഞ്ഞു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ക്യാന്‍സര്‍ രോഗത്തിന് ദിവസവും കഴിക്കേണ്ട മരുന്ന് തീര്‍ന്നു പോയതിനാല്‍ പാലാ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ മരുന്ന് അന്വേഷിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇതുമൂലം വിഷമത്തിലായ സുനിയുടെ ഭാര്യ സഹോദരന്‍ ആല്‍മജന്‍ സിപിഐ നേതാവ് പി.കെ ഷാജന്‍ മുഖാന്തിരം പാലാ ഫയര്‍ ഫോഴ്‌സുമായി ബന്ധപ്പെടുകയും അവര്‍ ഉടന്‍തന്നെ മരുന്നിന്‍റെ ലഭ്യത അന്വേഷിക്കുകയും തിരുവനന്തപുരത്ത് കാരുണ്യയില്‍ മരുന്ന് ഉണ്ടെന്നറിഞ്ഞു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും മരുന്ന് ശേഖരിച്ചു സുനിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.