ETV Bharat / state

സപ്‌തതി നിറവില്‍ പാലാ രൂപത

author img

By

Published : Jul 25, 2020, 11:12 AM IST

ആഘോഷങ്ങൾ ഒഴിവാക്കി ഇടവക ദേവാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിശുദ്ധ കുർബാനയർപ്പണം മാത്രമാണ് ഈ വർഷമുള്ളത്

സപ്‌തതി നിറവില്‍ പാലാ രൂപത  പാലാ രൂപത വാർത്ത  പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ  മാര്‍ ജോസഫ് കല്ലറങ്ങാട്ട്  pala diocese news  70th day celebration pala diocese  piyus marpapa  mar joseph kallarangatu
സപ്‌തതി നിറവില്‍ പാലാ രൂപത

കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങളില്ലാതെ പാലാ രൂപതയുടെ എഴുപതാം വാർഷികം. ആഘോഷങ്ങൾ ഒഴിവാക്കി ഇടവക ദേവാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിശുദ്ധ കുർബാനയർപ്പണം മാത്രമാണ് ഈ വർഷമുള്ളത്.

സപ്‌തതി നിറവില്‍ പാലാ രൂപത

1950 ജൂലായ് 25ന് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍ പാപ്പയാണ് ചങ്ങനാശേരി രൂപത വിഭജിച്ച് പാലാ രൂപത സ്ഥാപിച്ചത്. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ആയിരുന്നു രൂപതയുടെ പ്രഥമ മെത്രാന്‍. പാലാ, മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല് (ഭരണങ്ങാനം), രാമപുരം എന്നീ ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്. നിലവില്‍ 170 ഇടവകകളും 17 ഫൊറോനകളുമാണ് രൂപതയിലുള്ളത്. നിലവിലെ ബിഷപ്പായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് 2004 മേയ് രണ്ടിനാണ് ചുമതലയേറ്റത്. 2012ല്‍ മാര്‍ ജേക്കബ് മുരിക്കന്‍ സഹായമെത്രാനായി അഭിഷിക്തനായി. 480 വൈദികരാണ് രൂപതയില്‍ സേവനം അനുഷ്ഠിക്കുന്നത്. വിവിധ രൂപതകളിലായി 29 ബിഷപ്പുമാരും രൂപതയിലുണ്ട്. രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു. 70 വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ മൂന്നര ലക്ഷത്തോളം വിശ്വാസികളും 67,500 ഭവനങ്ങളുമുണ്ട്. 1,166 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തില്‍ ഏറ്റവും മുന്നിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.