ETV Bharat / state

പാലായില്‍  ഉപതിരഞ്ഞെടുപ്പ് ചൂട്; പ്രചാരണത്തില്‍ മുന്നണികൾ ഒപ്പത്തിനൊപ്പം - pala by election-campaigning

വോട്ട് പിടിക്കാൻ പ്രമുഖ നേതാക്കള്‍ പാലായിലേക്ക്. എംപിമാരും മന്ത്രിമാരും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. സ്ഥാനാർഥി പര്യടനം പുരോഗമിക്കുന്നു.

പാലാ ഉപതിരഞ്ഞെടുപ്പ് പ്രചരണം
author img

By

Published : Sep 17, 2019, 11:56 AM IST

Updated : Sep 17, 2019, 1:34 PM IST

പാലാ : പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം ശക്തമാക്കി മുന്നണികള്‍. പ്രമുഖ രാഷ്ട്രീയ നേതാക്കളെ രംഗത്തിറക്കിയാണ് പ്രചരണ പരിപാടികള്‍ നടത്തുന്നത്. പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുബയോഗങ്ങളും ഭവന സന്ദർശനവും രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം, കരൂർ രാമപുരം പഞ്ചായത്തുകളിലെ നാൽപത് കേന്ദ്രങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക. കരൂർ പഞ്ചായത്തിലെ അന്തീനാട്ടിൽ നിന്ന് തുടങ്ങുന്ന പര്യടനം ഏഴാേച്ചരി രാജീവ് നഗറില്‍ അവസാനിക്കും. എംപിമാരായ കെ.മുരളീധരൻ, പികെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

പാലായില്‍ പ്രചരണം അവസാനഘട്ടത്തിലേക്ക്

എൻഡിഎ സ്ഥാനാർഥി എൻ.ഹരിയുടെ രണ്ടാം ഘട്ട മണ്ഡലം പര്യടനം മുത്തോലി പഞ്ചായത്തിലെ മീനച്ചിലിൽ തുടങ്ങി കൂരാലിയിൽ അവസാനിക്കും. ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോദര്‍ പങ്കെടുക്കും. എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ പ്രചരണ പരിപാടിയില്‍ മന്ത്രിമാരായ എ.കെ ബാലൻ, തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, ഇ പി ജയരാജൻ എന്നിവര്‍ പങ്കെടുക്കും.

Intro:പാലാ ഉപതിരഞ്ഞെടുപ്പ് പ്രചരണം.Body:പാലാ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചരണം കൊഴുപ്പിച്ച് മുന്നണികൾ.യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം. കരൂർ രാമപുരം പഞ്ചായത്തുകളിലെ നാൽപത് കേന്ദ്രങ്ങളിൽ ഇന്ന്  പര്യടനം നടത്തുന്നത്. രാവിലെകരൂർ പഞ്ചായത്തിലെ അന്തീനാട്ടിൽ നിന്നും ആരംഭിക്കുന്ന പര്യടനം ഏഴാേച്ചരി രാജീവ് നഗറിൽ സമാപിക്കും.കെ.മുരളീധരൻ എം.പി കുഞ്ഞാലിക്കുട്ടി കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ ജോസ് ടോമി നായ് ഇന്ന് പ്രചരണനത്തിന് ഇറങ്ങും.പാലാ എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയുടെ രണ്ടാം ഘട്ട മണ്ഡലം പര്യടനം തുടക്കമായത്. മുത്തോലി പഞ്ചായത്തിലെ മീനച്ചിലിൽ നിന്നുമാണ് പര്യടനംഅരംഭിച്ചത്. ഉച്ചതിരിഞ്ഞ് പൂവരണി അമ്പലം മുതൽ പൈക വരെ റോസ് ഷോക്ക് ശേഷം കൂരാലിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പര്യടനം സമാപനം.ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോദർ എൻ ഹരിക്കായ് ഇന്ന് പാലായിൽ എത്തും.രാത്രി 7 ന് മുത്തോലിയിലും എട്ടിന് രാമപുരത്തും അദ്ദേഹം പ്രചരണത്തിനായ് എത്തും.എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ രാമപുരത്ത് നിന്ന് ആരംഭിച്ച പ്രചരണത്തിൽ മന്ത്രിമാരായ എ.കെ ബാലൻ തോമസ് ഐസക്ക് കടകംപള്ളി സുരേന്ദ്രൻ മേഴ്സിക്കുട്ടിയമ്മ ഇ പി ജയരാജൻ  ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള കുടുബയോഗങ്ങൾക്കും ഭവന സന്ദർശനങ്ങളും പ്രമുഖ നേതാക്കളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള സമ്മേളന പരിപാടികൾക്കുമാണ് മുന്നണികൾ നേതൃത്വം നൽകുന്നത്.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Sep 17, 2019, 1:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.