കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി കാസർകോട് പെരിയ ആയംപാറ മൈവാടി ഇല്ലം പത്മനാഭൻ സന്തോഷിനെ നിയമിച്ചു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ തിങ്കളാഴ്ച പുതിയ മേൽശാന്തി ചുമതലയേൽക്കും.
also read:തളി പൈതൃക പദ്ധതിയെന്ന് പി.എ മുഹമ്മദ് റിയാസ്
മൂന്ന് വർഷമാണ് കാലാവധി. പത്മനാഭൻ സന്തോഷ് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്നു. കാസർകോട് മൈവാടി ഇല്ലം പത്മനാഭന്റെയും സാവിത്രി അന്തർജനത്തിന്റെയും മകനാണ് .