ETV Bharat / state

'സങ്കുചിത രാഷ്ട്രീയ കാര്യങ്ങൾക്കപ്പുറം ബജറ്റിനെ കാണണം' ; ഇന്ധന വില വർധന പരിശോധിക്കുമെന്ന് പി പ്രസാദ് - Kerala state budget 2023

നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്‌ച വരുത്തിയിട്ടില്ലെന്ന് പി പ്രസാദ്

ഇന്ധന വിലവർധനവ് പരിശോധിക്കുമെന്ന് പി പ്രസാദ്  പി പ്രസാദ്  സംസ്ഥാന ബജറ്റ്  ഇന്ധന വിലവർധനവ്  സംസ്ഥാന ബജറ്റിൽ പ്രതികരണവുമായി പി പ്രസാദ്  P Prasad reacts on state budget  P Prasad  Kerala state budget 2023  എഐവൈഎഫ്
സംസ്ഥാന ബജറ്റിൽ പ്രതികരണവുമായി പി പ്രസാദ്
author img

By

Published : Feb 4, 2023, 4:36 PM IST

സംസ്ഥാന ബജറ്റിൽ പ്രതികരണവുമായി പി പ്രസാദ്

കോട്ടയം : കർഷകരോട് മുൻകാലങ്ങളിൽ സ്വീകരിച്ച അതേ നില തന്നെയാണ് സംസ്ഥാന ബജറ്റിൽ തുടര്‍ന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കും പരിഗണന നൽകിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സങ്കുചിത രാഷ്ട്രീയ കാര്യങ്ങൾക്കപ്പുറം ബജറ്റിനെ കാണണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മാറ്റം നമ്മൾ കാണണം. ഏറ്റവും സാധാരണക്കാരെ സഹായിക്കണം. അതിന് പറ്റാവുന്ന രീതിയിൽ ധനം സമാഹരിച്ച് നല്ല പ്രവർത്തനം നടത്തണ്ടി വരും. അതിനാൽ ചില മേഖലകൾക്ക് പരിഗണന കൊടുത്തുകൊണ്ട് തന്നെ പണം സമാഹരിക്കാനുള്ള രീതിയാണ് ആലോചിക്കുന്നത്.

നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്‌ച വരുത്തിയിട്ടില്ല. എന്നാൽ ഇന്ധന വിലവർധനയുടെ പ്രശ്‌നം ഉണ്ടാകും. അത് പരിശോധിക്കും. ഇക്കാര്യത്തിൽ പുനഃപരിശോധന സിപിഐ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത് ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എഐവൈഎഫ് ഉൾപ്പടെ ബഹുജന സംഘടനകൾ അവരുടെ അഭിപ്രായം പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.