ETV Bharat / state

കോട്ടയത്ത് പത്തു സിഎഫ്എല്‍ടിസികളില്‍ കൂടി ഓക്സിജന്‍ പാർലർ സജ്ജമാക്കുന്നു - Pinarayi Vijayan

മുട്ടമ്പലം, കടുത്തുരുത്തി, കോതനല്ലൂര്‍, എരുമേലി, വൈക്കം, പാമ്പാടി, കുടവെച്ചൂര്‍, കുറിച്ചി, നാട്ടകം സിഎഫ്എല്‍ടിസികളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ സജ്ജമാക്കിക്കഴിഞ്ഞു.

ഓക്സിജന്‍ പാർലർ  സിഎഫ്എല്‍ടിസി  ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍  ജില്ലാ കലക്ടര്‍ എം അഞ്ജന  M Anjana  മുഖ്യമന്ത്രി പിണറായി വിജയന്‍  ഓക്സിജന്‍  Oxygen Parlour  Oxygen concentrator  Pinarayi Vijayan  CFLTC in Kottayam
കോട്ടയത്ത് പത്തു സിഎഫ്എല്‍ടിസികളില്‍ കൂടി ഓക്സിജന്‍ പാർലർ സജ്ജമാക്കുന്നു
author img

By

Published : May 14, 2021, 5:46 PM IST

കോട്ടയം: മണര്‍കാട് മോഡലിൽ കോട്ടയം ജില്ലയിലെ പത്തു സിഎഫ്എല്‍ടിസികളില്‍ ഓക്സിജന്‍ പാർലർ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന. മണര്‍കാട് സിഎഫ്എല്‍ടിസിയില്‍ ഒരുക്കിയ സംസ്ഥാനത്തെ ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലര്‍ ശ്രദ്ധ നേടിയതിനെ തുടർന്നാണ് മറ്റ് കേന്ദ്രങ്ങളിലും ഇത് വ്യാപിപ്പിക്കുന്നത്.

വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുമായാണ് ഈ സംവിധാനം സജ്ജമാക്കിയത്. ഇത് നല്ല മാതൃകയാണെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു ജില്ലകളിലും ഈ സംവിധാനം പിന്തുടരാവുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കൂടുതൽ വായനക്ക്: കോട്ടയത്ത് കൊവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ ; സംസ്ഥാനത്ത് ആദ്യം

കോട്ടയം ജില്ലയില്‍ മുട്ടമ്പലം, കടുത്തുരുത്തി, കോതനല്ലൂര്‍, എരുമേലി, വൈക്കം, പാമ്പാടി, കുടവെച്ചൂര്‍, കുറിച്ചി, നാട്ടകം സിഎഫ്എല്‍ടിസികളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ സജ്ജമാക്കിക്കഴിഞ്ഞു. നിലവില്‍ രോഗികളുള്ള മറ്റു പത്ത് കേന്ദ്രങ്ങളിലും ഓക്‌സിജന്‍ പാര്‍ലര്‍ ഉടന്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

മണര്‍കാട് ഒഴികെയുള്ള കേന്ദ്രങ്ങളില്‍ പാര്‍ലറിനായി പ്രത്യേക ക്യാബിന്‍ ഒരുക്കിയിട്ടില്ല. പുറത്തുനിന്ന് എത്തുന്നവര്‍ക്കും സിഎഫ്എല്‍ടിസിയില്‍ കഴിയുന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് മെഷീനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശിക തലത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

READ MORE: ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം

വീട്ടില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ പ്രോട്ടോക്കോള്‍ പാലിച്ച് സിഎഫ്എല്‍ടിസികളില്‍ എത്തിയാല്‍ ഓക്സിജന്‍ നില പരിശോധിക്കാനും ആവശ്യമെങ്കില്‍ ഓക്സിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനു കഴിയും. ഒരു മിനിറ്റില്‍ അഞ്ചു ലിറ്റര്‍ ഓക്‌സിജന്‍(93 ശതമാനം) ഇതിലൂടെ ലഭിക്കും. അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ഉപയോഗിക്കുന്നതിനാല്‍ സ്റ്റോക്ക് തീരുന്ന സാഹചര്യവുമുണ്ടാകുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.