ETV Bharat / state

അതിഥി തൊഴിലാളികളുടെ പ്രതിഷേധം ; ഒരാൾകൂടി അറസ്റ്റിൽ

നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ഇന്നലെ പായിപ്പാട് പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടായിരം പേർക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തിരുന്നു.

കോട്ടയം വാർത്ത  kottayam news  അതിഥി തൊഴിലാളികളുടെ പ്രതിഷേധം  ഒരാൾകൂടി അറസ്റ്റിൽ  One more arrest  Other state workers protest
അതിഥി തൊഴിലാളികളുടെ പ്രതിഷേധം ; ഒരാൾകൂടി അറസ്റ്റിൽ
author img

By

Published : Mar 31, 2020, 9:44 AM IST

കോട്ടയം: ലോക്‌ഡൗൺ ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിത പ്രതിഷേധം നടത്തിയതില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബംഗാളുകാരനായ അന്‍വര്‍ അലിയാണ് അറസ്റ്റിലായത്. നിയമലംഘനം, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബംഗാളുകാരനായ മുഹമ്മദ് റിഞ്ചുവിനെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ഇന്നലെ പായിപ്പാട് പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടായിരം പേർക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തിരുന്നു.

പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായി 20 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.അതേ സമയം അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ഞായറാഴ്ച്ചയുണ്ടായ തൊഴിലാളി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ക്യാമ്പ് സന്ദർശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.