കോട്ടയം : യാക്കോബായ വിഭാഗവുമായുള്ള തർക്കത്തിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സഭ സെക്രട്ടറി ബിജു ഉമ്മൻ. രാജ്യത്തെ നിയമങ്ങൾ നടപ്പാക്കാൻ ഏതൊരു സർക്കാരിനും ബാധ്യത ഉണ്ടെന്നും ക്രമസമാധാനത്തിന്‍റെ പേരിൽ കോടതി ഉത്തരവുകൾ നടപ്പാക്കാതെ ഇരുന്നാൽ, അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയായേ കരുതാനാകൂവെന്നും ബിജു ഉമ്മൻ കോട്ടയത്ത് പറഞ്ഞു.
Also Read: ക്രിസ്ത്യന്‍ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ
നീതി നിഷേധത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാതർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കോടതി വിധി നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് നടപടി.
ക്രമസമാധാന പ്രശ്‌നത്തിന്‍റെ പേരിൽ സ്വത്തുവകകൾ ഓർത്തഡോക്‌സ് സഭയ്ക്ക് ഏൽപ്പിച്ചുനൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.