കോട്ടയം : ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ ഒരു വയസുള്ള മകൾ ഭാഗ്യയാണ് മരിച്ചത്. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
തനിയെ കുളിമുറിയിലെത്തിയ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്ക് തലകീഴായി വീഴുകയായിരുന്നു. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ജയേഷ് - ശരണ്യ ദമ്പതികളുടെ ഏക മകളാണ് ഭാഗ്യ. ജയേഷ് രാമപുരം ബെവ്റേജസ് കോര്‍പറേഷന്‍ ജീവനക്കാരനാണ്.