ETV Bharat / state

എട്ടടി വലിപ്പത്തിൽ അത്തപ്പൂക്കളം പോലൊരു വമ്പൻ കേക്ക്!

author img

By

Published : Aug 18, 2021, 1:47 PM IST

Updated : Aug 18, 2021, 5:35 PM IST

റിന്‍റു കുരുവിള കേക്കുണ്ടാക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. അതിന്‍റെ വാർഷികം എങ്ങനെ ആഘോഷിക്കണമെന്ന് ആലോചിച്ചപ്പോഴാണ് അത്തപ്പൂക്കളം മാതൃകയിൽ ഒരു കേക്ക് എന്ന ആശയത്തിലേക്കെത്തുന്നത്. പിന്നെ ഒന്നും നോക്കിയില്ല. വീടിന്‍റെ കാർപോർച്ചിൽ വമ്പൻകേക്ക് ഉണ്ടാക്കി.

അത്തപ്പൂക്കളം കേക്ക്  ONAM POOKALAM CAKE  ONAM CAKE  POOKALAM CAKE  അത്തപ്പൂക്കളം പോലൊരു വമ്പൻ കേക്ക്  അത്തപ്പൂക്കളം പോലൊരു കേക്ക്  അത്തപ്പൂക്കളം മാതൃകയിൽ കേക്ക്  റിന്‍റു  റിന്‍റു കേക്ക്  റിന്‍റു അത്തപ്പൂക്കളം കേക്ക്  cake  rintu  rintu cake  കോട്ടയം
എട്ടടി വലിപ്പത്തിൽ അത്തപ്പൂക്കളം പോലൊരു വമ്പൻ കേക്ക്!

കോട്ടയം: കൊവിഡിൽ ഓണാഘോഷങ്ങൾക്ക് ലോക്ക് വീണെങ്കിലും വ്യത്യസ്‌തമായ രീതിയിൽ തന്നെ ഓണം ആഘോഷിക്കുകയാണ് കോട്ടയം സ്വദേശിയായ റിന്‍റുവും കുടുംബവും. അതും അത്തപ്പൂക്കളം മാതൃകയിൽ വലിയൊരു കേക്ക് നിർമിച്ചുള്ള ആഘോഷം. എട്ടടി വ്യാസമുള്ള കേക്ക് കാണാൻ ധാരാളം ആളുകളാണ് റിന്‍റുവിന്‍റെ വീട്ടിലേക്കെത്തുന്നത്.

കൗതുകമായി അത്തപ്പൂക്കളം കേക്ക്

കോട്ടയം കല്ലുപുരയ്ക്കൽ പെരുമ്പള്ളി വീട്ടിൽ റിന്‍റു കുരുവിള കേക്കുണ്ടാക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. അതിന്‍റെ വാർഷികം എങ്ങനെ ആഘോഷിക്കണമെന്ന് ആലോചിച്ചപ്പോഴാണ് അത്തപ്പൂക്കളം മാതൃകയിൽ ഒരു കേക്ക് എന്ന ആശയത്തിലേക്കെത്തുന്നത്. പിന്നെ ഒന്നും നോക്കിയില്ല. വീടിന്‍റെ കാർപോർച്ചിൽ ഒരു വമ്പൻകേക്ക് ഉണ്ടാക്കി.

85 കിലോ തൂക്കമുള്ള കേക്കിന്‍റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. വാനില കേക്കിൽ കളർ ചേർത്താണ് പൂക്കളത്തിലെ വള്ളംകളിയുടെ ചിത്രവും ഡിസൈനുകളും ചെയ്തിരിക്കുന്നത്. 16 മണിക്കൂർ സമയമെടുത്താണ് കേക്ക് നിർമിച്ചത്. ഭർത്താവ് നിബിയും കുടുംബാഗങ്ങളും സുഹൃത്തുക്കളുമെല്ലാം പിന്തുണയുമായി കൂടെയുണ്ട്. വീട്ടുമുറ്റത്തെ വലിയ കേക്ക് കാണാനും ദൃശ്യങ്ങൾ പകർത്താനും നാട്ടുകാരടക്കം നിരവധിപേരാണ് എത്തുന്നത്. ഏതായാലും ഈ ഓണക്കാലത്ത് കൗതുകമായി മാറിയിരിക്കുകയാണ് റിന്‍റുവിന്‍റെ അത്തപ്പൂക്കളം കേക്ക്.

ALSO READ:കൊവിഡിൽ മുങ്ങി ഓണക്കാലം; ചമയങ്ങൾക്കും മാവേലി വേഷങ്ങൾക്കും ആവശ്യക്കാരില്ല

Last Updated : Aug 18, 2021, 5:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.