കോട്ടയം: പാലാ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വളപ്പ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. പഴ സബ് രജിസ്ട്രാര്‍ സാമൂഹ്യ വിരുദ്ധര്‍ കയ്യേറുന്നത്. ഓഫീസ് വളപ്പിലേക്കുള്ള ഗെയിറ്റ് അടയ്ക്കാറില്ലാത്തതിനാല്‍ രാത്രി കാലങ്ങളിലും പകല്‍സമയത്തും ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തമ്പടിച്ചിരിക്കുകയാണ്.
പുതിയ മന്ദിരത്തിലേക്ക് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം മാറ്റിയതോടെയാണ് പഴയ ഓഫിസിന്റെ വരാന്ത സാമൂഹ്യ വിരുദ്ധര്‍ കയ്യേറിയത്. രാപകലില്ലാതെ ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. എന്നാൽ പഴയ ഓഫിസ് കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ലേല നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. സബ് രജിസ്ട്രാര്‍ ഓഫീസ് അങ്കണത്തിലേക്കുള്ള ഗെയിറ്റ് അടക്കാറില്ലാത്തതാണ് ഇത്തരക്കാര്‍ക്ക് സഹായകരമാവുന്നത്. അല്‍പവസ്ത്രധാരികള്‍ ആയ മദ്യപാനികള്‍ ഇവിടം വിശ്രമ കേന്ദ്രമാക്കുന്നത് സ്ത്രീകള്‍ അടക്കടമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.