കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും എൻഎസ്എസ്. സീതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സർക്കാരിനെതിരെ എൻഎസ്എസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത് എന്നും തുല്യ നീതി നടപ്പാക്കിയെന്നും ഇക്കാര്യത്തിൽ എന്തിനാണ് ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്നറിയില്ലെന്നുമാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം എന്നാണ് എൻ.എസ്.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.