ETV Bharat / state

'സി.പി.ഐ റിപ്പോര്‍ട്ടില്‍ പരാതിയില്ല, കാനത്തോട് ബഹുമാനം മാത്രം': ജോസ് കെ മാണി

author img

By

Published : Sep 17, 2021, 7:13 PM IST

Updated : Sep 17, 2021, 7:31 PM IST

സി.പി.ഐയുടെ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പരാതിയില്ലെന്നും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്നും ജോസ് കെ. മാണി.

സി.പി.ഐ റിപ്പോര്‍ട്ട്  കാനം രാജേന്ദ്രന്‍  ജോസ് കെ മാണി  സി.പി.ഐ സംസ്ഥാന കൗണ്‍സില്‍  സി.പി.ഐ  No complaint in CPI report  CPI report  Jose K. Mani  kanam rajendran
'സി.പി.ഐ റിപ്പോര്‍ട്ടില്‍ പരാതിയില്ല, കാനത്തോട് ബഹുമാനം മാത്രം': ജോസ് കെ മാണി

കോട്ടയം: കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്നറിയില്ലെന്നും തനിക്ക് ബഹുമാനം മാത്രമേ അദ്ദേഹത്തോടുള്ളുവെന്നും ജോസ് കെ. മാണി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശനത്തെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരായ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പരാതിയില്ലെന്ന് കാനം രാജേന്ദ്രന്‍

മുൻപും തനിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തനിക്കതിൽ പരാതിയില്ല, ഇത് എൽ.ഡി.എഫിൽ പറഞ്ഞിട്ടുമില്ല. അവർ അവരുടെ അഭിപ്രായം പറഞ്ഞുവെന്നതിലപ്പുറം ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല.

സി.പി.ഐയുടെ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പരാതിയില്ല. വ്യക്തിപരമായ പരാശമര്‍ശങ്ങള്‍ എന്തുകൊണ്ടാണെന്ന് കാനം രാജേന്ദ്രനോട് തന്നെ ചോദിക്കണം. എല്‍.ഡി.എഫിനെയും കേരള കോണ്‍ഗ്രസ് എമ്മിനെയും ശക്തിപ്പെടുത്തുന്ന പ്രവർത്തനവുമായി മുന്നോട്ട് പോകും.

ഇടതുമുന്നണിയെ ശക്തിപ്പെടുത്തേണ്ടത് എല്ലാ ഘടക കക്ഷികളുടെയും ഉത്തരവാദിത്വമാണെന്നും ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞു.

ALSO READ: വർഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

Last Updated : Sep 17, 2021, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.