കോട്ടയം: ഈരാറ്റുപേട്ടയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 19 വയസുകാരനായ ആരോൺ ആണ് പിടിയിലായത്. കുളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വച്ചതാണ് ഇയാളിൽ നിന്ന് എംഡിഎംഎ പിടികൂടിയത്.
ആറ് ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ക്രിസ്‌തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായാണ് മയക്കുമരുന്ന് കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.