കോട്ടയം: പാലാ ജനറൽ ആശുപത്രിക്കായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ആംബുലൻസ് എത്തി. ഇതോടെ രണ്ട് ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10.94 ലക്ഷം രൂപ വിനിയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത്. കമ്പനിയിൽ നിന്നും വാഹനം എത്തിക്കുന്നതിന് 30,000 രൂപ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചിലവഴിച്ചു. ഫോഴ്സ് കമ്പനിയുടേതാണ് ആംബുലൻസ്. രോഗിയെ കൂടാതെ 10 പേർക്ക് കൂടി യാത്രാ സൗകര്യമുണ്ട്. രോഗിയെ കയറ്റുന്നതിനും ഇറക്കുന്നതിനും സ്ലൈഡിങ് ട്രോളി, ഐ വി സ്റ്റാന്‍റ്, ഓക്സിജന്‍ സിലിണ്ടറിനായുള്ള സൗകര്യം എന്നിവയും വാഹനത്തിലുണ്ട്. ആവശ്യമെങ്കിൽ ഐസിയു സൗകര്യവും ക്രമീകരിക്കാവുന്നതാണ്. കിലോമീറ്ററിന് 15 രൂപയാകും ആംബുലന്‍സിന് ഈടാക്കുക. രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയായാലുടൻ രോഗികൾക്കായി ആംബുലന്‍സ് പ്രയോജനപ്പെടുത്തും.
പാലാ ജനറല്‍ ആശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആംബുലന്‍സ് - kottayam
പാലാ ജനറല്‍ ആശുപത്രിയില്‍ രണ്ട് ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകും.