ETV Bharat / state

'വി.ഡി സതീശന്‍ ജില്ലയില്‍ വരുന്നതും പോകുന്നതും അറിയിക്കാറില്ല' ; വിമര്‍ശനവുമായി കോട്ടയം ഡിസിസി പ്രസിഡന്‍റ് - കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയം

കഴിഞ്ഞദിവസം കെ റെയിലിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ഡിസിസി പ്രസിഡന്‍റ് പദവിയുടെ രാഷ്ട്രീയ മഹത്വം ഉയര്‍ത്തിപ്പിടിക്കാനെന്ന് നാട്ടകം സുരേഷ്

Nattak Suresh criticizing vd satheesan  k rail protest of udf in kottayam district  internal politics of congress  നാട്ടകം സുരേഷ് വിഡി സതീശനെ വിമര്‍ശിക്കുന്നു  കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയം  കോട്ടയത്തെ യുഡിഎഫ് കെ റെയില്‍ സമരം
"സതീശന്‍ ജില്ലയില്‍ വരുന്നതും പോകുന്നതും അറിയിക്കാറില്ല"; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി കോട്ടയം ഡിസിസി പ്രസിഡന്‍റ്
author img

By

Published : Apr 2, 2022, 8:51 PM IST

കോട്ടയം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി കോട്ടയം ഡി സിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. പ്രതിപക്ഷ നേതാവ് ജില്ലയില്‍ വരുന്നതും പോകുന്നതും അറിയിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കാനാണ് കഴിഞ്ഞദിവസം യു ഡി എഫിന്‍റെ കെ റെയിൽ വിരുദ്ധ പ്രതിഷേധ വേദിയില്‍ എത്താതിരുന്നത്.

ചടങ്ങില്‍ പങ്കെടുക്കാത്തതിന് കൃത്യമായ കാരണം ഉണ്ട് . അത് പാർട്ടി വേദികളില്‍ പറയും. ഫ്ലക്‌സില്‍ തന്‍റെ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പത്രത്തിൽ പടം വരുന്നതോ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതോ കണ്ട് കുളിരുകോരുന്ന പാരമ്പര്യമല്ല തൻ്റേത്.

"സതീശന്‍ ജില്ലയില്‍ വരുന്നതും പോകുന്നതും അറിയിക്കാറില്ല"; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി കോട്ടയം ഡിസിസി പ്രസിഡന്‍റ്

ALSO READ: സതീശന്‍റെ വാദം പൊളിയുന്നു; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയെന്ന് എഐസിസി വെബ്സൈറ്റ്

അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല. നിലവിൽ പരാതി നൽകേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല. കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കൾ കോട്ടയത്ത്‌ എത്തുമ്പോൾ പറയാറുണ്ട്. പക്ഷേ വി ഡി സതീശൻ എത്തുമ്പോൾ അറിയിക്കാറില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.