ETV Bharat / state

ഇതും നമ്മുടെ നാട്ടിലാണ്... പ്രാവിനെ പിടിക്കുമെന്ന പേരില്‍ പൂച്ചയെ വെടിവെച്ചുകൊല്ലാൻ ശ്രമം - vykom news

അയൽവാസിയുടെ വീട്ടിൽ പ്രാവുകളെ വളർത്തുന്നുണ്ട്. പ്രാവുകളെ പൂച്ച പിടികൂടും എന്ന പേരിലാണ് ഇയാൾ പൂച്ചയെ വെടിവെച്ചത് എന്ന് ദമ്പതികൾ ആരോപിക്കുന്നു.

Naighbour Shot and tried to kill pet cat  complaint against neighbour at kottayam  കോട്ടയത്ത്‌ വളർത്തുപൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി
മിണ്ടാപ്രാണിയോട്‌ ക്രൂരത; പ്രാവുകളെ ഉപദ്രവിക്കുമെന്ന പേരില്‍ അയൽവാസിയുടെ വളർത്തുപൂച്ചയെ വെടിവെച്ചു കൊല്ലാൻ ശ്രമം
author img

By

Published : Dec 13, 2021, 6:57 PM IST

കോട്ടയം: പ്രാവുകളെ പിടികൂടുമെന്ന പേരില്‍ അയൽവാസിയുടെ വളർത്തുപൂച്ചയെ വെടിവെച്ചു കൊല്ലാൻ ശ്രമം. ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ കോട്ടയം വൈക്കത്താണ് സംഭവം. തലയാഴം സ്വദേശികളായ പാരണത്ര വീട്ടിൽ രാജുവും സുജാതയും വളർത്തുന്ന എട്ടുമാസം പ്രായമുള്ള ചിന്നുക്കുട്ടി എന്ന വളർത്തു പൂച്ചയ്‌ക്കാണ്‌ വെടിയേറ്റത്‌.

പൂച്ചയുടെ വയറിന്‍റെ ഭാഗത്താണ് വെടിയേറ്റത്‌. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം ഡോക്‌ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തു. പൂച്ചയ്ക്ക് തുടർ ചികിൽസ നൽകാനുള്ള ശ്രമത്തിലാണ് ദമ്പതികൾ.

മിണ്ടാപ്രാണിയോട്‌ ക്രൂരത; പ്രാവുകളെ ഉപദ്രവിക്കുമെന്ന പേരില്‍ അയൽവാസിയുടെ വളർത്തുപൂച്ചയെ വെടിവെച്ചു കൊല്ലാൻ ശ്രമം

ഇവരുടെ അയൽവാസിയുടെ വീട്ടിൽ പ്രാവുകളെ വളർത്തുന്നുണ്ട്. പ്രാവുകളെ പൂച്ച പിടികൂടും എന്ന പേരിലാണ് ഇയാൾ പൂച്ചയെ വെടിവെച്ചത് എന്ന് ദമ്പതികൾ ആരോപിക്കുന്നു. കൊക്കിനെ വെടിവെയ്ക്കുന്ന തോക്ക് അയൽവാസിയുടെ പക്കൽ ഉണ്ടെന്നും രാജുവും സുജാതയും പറഞ്ഞു. അയൽവാസിയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

ALSO READ: ഡാൻസ് ബാറില്‍ 15 മണിക്കൂർ റെയ്‌ഡ്‌, രഹസ്യ അറയില്‍ 17 പെൺകുട്ടികൾ, കണ്ടെത്തിയത് മേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ചപ്പോൾ

For All Latest Updates

TAGGED:

vykom news
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.