ETV Bharat / state

വയറില്‍ അജ്ഞാതദ്രാവകം, കൊവിഡ് പോസിറ്റീവും ; പൊലീസുകാരന്‍റെ മരണത്തിൽ ദുരൂഹത - കുറിച്ചി

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിക്കാത്തതും വയറിനുള്ളിൽ അജ്ഞാത ദ്രാവകം കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നു

പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്  mystery behind the death of police officers death in kottayam kurichi  mystery behind the death of police officers death  police officers death in kottayam kurichi  police officers death in kottayam  police officers death in kurichi  പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണം  ലോഡ്‌ജ് മുറിയിലെ മരണം  കുറിച്ചി  കുറിച്ചി പൊലീസ് മരണം
പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിൽ ദുരൂഹത; കൊവിഡ് പോസിറ്റീവെന്ന് റിപ്പോർട്ട്
author img

By

Published : Oct 29, 2021, 9:33 PM IST

കോട്ടയം : കുറിച്ചിയിലെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഎസ്ഐക്ക് കൊവിഡ് പോസിറ്റീവെന്ന് റിപ്പോർട്ട്. ഇദ്ദേഹത്തിന്‍റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിക്കാത്തതും വയറിനുള്ളിൽ നിന്ന് അജ്ഞാതമായ ദ്രാവകം കണ്ടെത്തിയതും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.

READ MORE: പൊലീസ് ഉദ്യോഗസ്ഥന്‍ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍

ഈ ദ്രാവകമാണോ, കൊവിഡാണോ മരണകാരണമെന്ന് കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ചിങ്ങവനം പൊലീസ്. എ.ആർ ക്യാമ്പിലെ എഎസ്ഐ കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായരെയാണ്(53) ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്‍റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. മരണം ഹൃദയാഘാതത്തെ തുടന്നാണെന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. എന്നാൽ, പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.