കോട്ടയം: ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ വീണ്ടും ദുരൂഹമരണങ്ങൾ. മൂന്ന് ദിവസത്തിനിടെ രണ്ട് കേന്ദ്രങ്ങളിലായി ഏഴ് പേരാണ് മരിച്ചത്. ചേലക്കൊമ്പ് സഞ്ജീവനി പുനരധിവാസ കേന്ദ്രത്തിൽ നാല് പേരും കുറിച്ചി ജീവൻ ജ്യോതി കേന്ദ്രത്തിൽ മൂന്ന് പേരുമാണ് മരിച്ചത്.
ഇരുസ്ഥാപനങ്ങളിലെയും 11 അന്തേവാസികൾ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരുന്നുകളാണ് മരണത്തിന് കാരണമായതെന്നാണ് ചികിത്സാ കേന്ദ്രങ്ങൾ നല്‍കിയത് വിശദീകരണം.