കോട്ടയം: ലോക്‌ഡൗണിനിടെ കിടങ്ങൂരിനെ ഞെട്ടിച്ച് കൊലപാതകം. കിടങ്ങൂർ കൂടല്ലൂരിലാണ് വർഷങ്ങൾക്ക് മുൻപുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൂടല്ലൂർ വെള്ളാപ്പള്ളില്‍ ലിജോയാണ് കൊല്ലപ്പെട്ടത്. കൂടല്ലൂർ ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. കൂട്ടുകാരനെ വീട്ടില്‍ വിടാൻ പോയ ലിജോയും പ്രതിയായ ആല്‍ബിനും തമ്മില്‍ വാക്ക് തർക്കവും അടിപിടിയും ഉണ്ടായി. തലയ്ക്ക് പരിക്കേറ്റ ലിജോ തിരിച്ച് വീട്ടില്‍ എത്തുകയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പൊലീസ് കേസെടുത്തു. മൃതദേഹം കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തി.
കോട്ടയത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു - murder at kottayam
കിടങ്ങൂർ കൂടല്ലൂരിലാണ് യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൂടല്ലൂർ വെള്ളാപ്പള്ളില്‍ ലിജോയാണ് കൊല്ലപ്പെട്ടത്.