കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് പിന്തുണ നല്കാന് തീരുമാനിച്ചതായി ദേശീയ മുന്നോക്ക സമുദായ ഐക്യവേദി. വിവിധ ക്ഷേമ പദ്ധതികളും വികസനപ്രവർത്തനങ്ങളും തുടരുവാൻ എല്‍ഡിഎഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര ഏജൻസികൾ നടത്തിയ ആരോപണങ്ങളും അതിരുവിട്ട അന്വേഷണങ്ങളും എങ്ങും എത്താതെ പോയത് മുഖ്യമന്ത്രിയുടെയും സഹ മന്ത്രിമാരുടെയും സത്യസന്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ പറഞ്ഞു. അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെ പൂർണമായും പിന്തുണയ്ക്കാനാവില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് പിന്തുണ: ദേശീയ മുന്നോക്ക സമുദായ ഐക്യവേദി - election
വിവിധ ക്ഷേമ പദ്ധതികളും വികസനപ്രവർത്തനങ്ങളും തുടരുവാൻ എല്‍ഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് ദേശീയ മുന്നോക്ക സമുദായ ഐക്യവേദി ചെയർമാൻ