കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഐപി യൂണിറ്റ് ഉദ്ഘാടനം നടത്തിയ എംഎല്‍എയുടെ നടപടി വെറും തമാശയെന്ന് നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ്. നഗരസഭയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിലെ കിടിത്തിചികിത്സാ വിഭാഗം പി.സി ജോര്‍ജ്ജ് എംഎല്‍എയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്‌തത്. ചില ശത്രുതകള്‍ തീര്‍ക്കാന്‍ ആരെങ്കിലും രാവിലെ ഉദ്ഘാടനം നടത്തിയാല്‍ അത് പരിഗണിക്കാനാവില്ലെന്നും ഔദ്യോഗികമായ ഉദ്ഘാടനം വലിയ രീതിയില്‍ ഉടന്‍ നടത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
"കുടുംബാരോഗ്യകേന്ദ്രത്തില്‍ ഐപി യൂണിറ്റ് പൂര്‍ത്തിയായി വരുന്നതേയുള്ളു. കഴിഞ്ഞദിവസം ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ് കമ്മിറ്റി ചേര്‍ന്ന് നിര്‍മാണജോലികള്‍ വിലയിരുത്തിയിരുന്നു. ബെഡ്ഡുകള്‍, കര്‍ട്ടനുകള്‍ എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. കൂടാതെ അഞ്ച് നഴ്‌സുമാരെ കൂടി നിയമിച്ചാലെ ഐപി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കാനാകൂ. അതിനുള്ള നടപടികളും തുടര്‍ന്നുവരികയാണ്," വി.എം സിറാജ് പറഞ്ഞു.
ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം അംഗീകരിക്കാനാകില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ - VM Siraj'
പിസി ജോര്‍ജ്ജ് എംഎല്‍എ നടത്തിയ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടിത്തിചികിത്സാ വിഭാഗത്തിന്‍റെ ഉദ്ഘാടനം പ്രഹസനമാണെന്ന് നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ് പറഞ്ഞു.
![ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം അംഗീകരിക്കാനാകില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ chc peta siraj reply ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ് പിസി ജോര്‍ജ്ജ് എംഎല്‍എ പിസി ജോര്‍ജ്ജ് പിസി ജോര്‍ജ്ജ് ഉദ്ഘാടനം ഈരാറ്റുപേട്ട ആശുപത്രി ഐപി യൂണിറ്റ് ഉദ്ഘാടനം Primary Health Centre inauguration PC George MLA inauguration Municipal Chairman Kottayam Municipal Chairman VM Siraj' Eerattupetta hospital](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5414592-thumbnail-3x2-inaugrtn.jpg?imwidth=3840)
കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഐപി യൂണിറ്റ് ഉദ്ഘാടനം നടത്തിയ എംഎല്‍എയുടെ നടപടി വെറും തമാശയെന്ന് നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ്. നഗരസഭയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിലെ കിടിത്തിചികിത്സാ വിഭാഗം പി.സി ജോര്‍ജ്ജ് എംഎല്‍എയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്‌തത്. ചില ശത്രുതകള്‍ തീര്‍ക്കാന്‍ ആരെങ്കിലും രാവിലെ ഉദ്ഘാടനം നടത്തിയാല്‍ അത് പരിഗണിക്കാനാവില്ലെന്നും ഔദ്യോഗികമായ ഉദ്ഘാടനം വലിയ രീതിയില്‍ ഉടന്‍ നടത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
"കുടുംബാരോഗ്യകേന്ദ്രത്തില്‍ ഐപി യൂണിറ്റ് പൂര്‍ത്തിയായി വരുന്നതേയുള്ളു. കഴിഞ്ഞദിവസം ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ് കമ്മിറ്റി ചേര്‍ന്ന് നിര്‍മാണജോലികള്‍ വിലയിരുത്തിയിരുന്നു. ബെഡ്ഡുകള്‍, കര്‍ട്ടനുകള്‍ എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. കൂടാതെ അഞ്ച് നഴ്‌സുമാരെ കൂടി നിയമിച്ചാലെ ഐപി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കാനാകൂ. അതിനുള്ള നടപടികളും തുടര്‍ന്നുവരികയാണ്," വി.എം സിറാജ് പറഞ്ഞു.
'കുടുംബാരോഗ്യകേന്ദ്രത്തില്‍ ഐ.പി യൂണിറ്റ് പൂര്‍ത്തിയായി വരുന്നതേയുള്ളു. കഴിഞ്ഞദിവസം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി ചേര്‍ന്ന് നിര്‍മാണജോലികള്‍ വിലയിരുത്തിയിരുന്നു. ബെഡുകള്‍, കര്‍ട്ടനുകള്‍ എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. കൂടാതെ 5 നഴ്‌സുമാരെ കൂടി നിയമിച്ചാലെ ഐപി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കാനാകൂ. അതിനുള്ള നടപടികളും തുടര്‍ന്നുവരികയാണ്. ഇതിനെല്ലാം ശേഷം എച്ച്.എം.സി കൂടി തീരുമാനം നഗരസഭാ കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ട്. അതിനുള്ള ഭഗീരഥ പ്രയത്‌നങ്ങള്‍ നടത്തിവരുന്നതിനിടയില്‍ എംഎല്‍എ നടത്തിയ ഉദ്ഘാടനം തമാശയായേ കാണാനാകൂ.' വി.എം സിറാജ് പറഞ്ഞു.
നഗരസഭയാണ് ആശുപത്രിയുടെ അധികാരി. ചെയര്‍മാനും സ്ഥിരം സമിതി അധ്യക്ഷന്‍മാരും അടക്കമുണ്ടായിരിക്കെ നടത്തിയ ഉദ്ഘാടനപ്രഹസനത്തെ അംഗീകരിക്കേണ്ടതില്ല. അത് സാധുതയുള്ള ഉദ്ഘാടനമല്ല.
byte വിഎം സിറാജ് (ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍)Conclusion:ഉടന്‍തന്നെ മാനേജിംഗ് കമ്മറ്റി വിളിച്ചുചേര്‍ക്കും. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലമായ ഉദ്ഘാടനം നടത്തുമെന്നും വിഎം സിറാജ് കൂട്ടിച്ചേര്‍ത്തു. നാടിന്റെ ആഘോഷമാക്കി ഉദ്ഘാടന ചടങ്ങിനെ മാറ്റുമെന്നും ആരുമറിയാതെ നടത്തിയ ഉദ്ഘാടനം വെറും മൗഢ്യമാണെന്നും സിറാജ് വ്യക്തമാക്കി.