ETV Bharat / state

പൊലീസുകാരന്‍റെ ഭാര്യയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ - mother daughter found dead

ഭര്‍ത്താവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ ദീപയുടെയും മകളുടെയും മൃതദേഹങ്ങൾ മൂവാറ്റുപുഴയാറ്റില്‍ കണ്ടെത്തുകയായിരുന്നു

ദീപ
author img

By

Published : Jul 3, 2019, 12:56 PM IST

Updated : Jul 3, 2019, 1:52 PM IST

കോട്ടയം: വൈക്കത്ത് പൊലീസുകാരന്‍റെ ഭാര്യയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥന്‍ അഭിജിത്തിന്‍റെ ഭാര്യ ദീപയും രണ്ട് വയസുകാരി മകൾ ദക്ഷയും മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ 28 ന് ഭര്‍ത്താവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ ദീപയുടെയും മകളുടെയും മൃതദേഹങ്ങൾ പിറ്റേന്ന് മൂവാറ്റുപുഴയാറ്റില്‍ കണ്ടെത്തുകയായിരുന്നു.

അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ

വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ദീപ. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിന് പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും മദ്യപിച്ചെത്തി ദീപയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും സഹോദരി ദീപ്‌തി പറഞ്ഞു. അഭിജിത്തിന്‍റെ വീട്ടുകാരും മോശമായി പെരുമാറിയിരുന്നതായി ദീപ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിലെ ദുരൂഹതയില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാര്‍.

Intro:വൈക്കത്ത് പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ചതില്‍ ദുരൂഹതയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. Body:വൈക്കത്ത് പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ചതില്‍ ദുരൂഹതയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ജൂൺ 28 തിയതിയാണ് ഭർത്താവുമായി വഴക്കിട്ട് വൈക്കം സദ്ദേശിനായ ദീപ രണ്ടു വയസുകാരി മകൾ ദക്ഷയുമായി വീടുവിട്ട് ഇറങ്ങുന്നത്. തുടർന്ന് 29 ന് മുവാറ്റുപുഴ ആറ്റിൽ നിന്നും ഇരുവരുടെയും മൃദ്ദദ്ദേഹം കണ്ടെത്തുകയയിരുന്നു. വിദേശത്ത് നഴ്‌സായിരുന്ന ദീപയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പിന്നീട് നാട്ടില്‍ താമസമാക്കിയെങ്കിലും അഭിജിത്തിന് പൊലീസില്‍ ജോലി ലഭിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായെന്നും, മദ്യപിച്ചെത്തി ദീപയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും സഹോദരി ദീപ്തി ആരോപിച്ചു. 

ബൈറ്റ് (ദീപ്തി സഹോദരി)

അഭിജിത്തിന്റെ വീട്ടുകാരും മോശമായി പെരുമാറിയിരുന്നതായി ദീപ പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു.സംഭവത്തിലെ ദുരൂഹതയില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാര്‍.

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം 
Last Updated : Jul 3, 2019, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.