ETV Bharat / state

കോട്ടയത്ത് നിന്ന് മടങ്ങാൻ 8000 ത്തിലധികം അതിഥി തൊഴിലാളികൾ - covid 19

ബംഗാൾ, ബിഹാർ, അസം, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടക്കയാത്രക്ക് സന്നദ്ധത അറിയിച്ചവരിൽ ഭൂരിഭാഗവും.

കോട്ടയത്ത് നിന്നും മടങ്ങാൻ 8000 ത്തിലധികം അതിഥി തൊ latest kottyam covid 19 lock down
കോട്ടയത്ത് നിന്നും മടങ്ങാൻ 8000 ത്തിലധികം അതിഥി തൊഴിലാളികൾ
author img

By

Published : May 3, 2020, 11:05 AM IST

കോട്ടയം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ കോട്ടയം ജില്ലയിൽ മാത്രം തയ്യാറായത് എണ്ണായിരത്തോളം അതിഥി തൊഴിലാളികൾ. ബംഗാൾ, ബിഹാർ, അസം, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടക്കയാത്രക്ക് സന്നദ്ധത അറിയിച്ചവരിൽ ഭൂരിഭാഗവും. റവന്യൂ, തൊഴിൽ, പഞ്ചായത്ത് പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിലാണ് മടക്ക യാത്രക്കാരുങ്ങുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നത്.

ജില്ലാ ഭരണകൂടം നേരത്തെ സമാഹരിച്ചിട്ടുള്ള തൊഴിലാളികളുടെ വിശദാംശങ്ങളുമായി നേരിട്ട് ക്യാമ്പുകളിലെത്തുകയും മടങ്ങാൻ ഉദ്ദേശിക്കുന്നവരുടെ പട്ടിക തയ്യാറാക്കി കലക്ട്രേറ്റിൽ ലഭ്യമാക്കും വിധം ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്നതാണ് സംവിധാനം. ഇതുവരെ ജില്ലയിൽ നിന്നും മടങ്ങാൻ തയ്യാറായിട്ടുള്ള അതിഥി തൊഴിലാളികളുടെ വിവരങ്ങൾ സർക്കാരിന് സമർപ്പിച്ച്, ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ വൈദ്യ പരിശോധ ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചാൽ ഇവർക്ക് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് നൽകും.

സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർക്ക് പ്രത്യേക പരിഗണനയും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ഏകദ്ദേശം 27000 അതിഥി തൊഴിലാളികളാണുള്ളത്. ഇതിൽ 18000 ത്തോളം പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. അസിസ്റ്റന്‍റ്‌ കലക്ടർ ശിഖ സുരേന്ദ്രനാണ് തൊഴിലാളി വിവരശേഖരണത്തിന്‍റെ ഏകോപന ചുമതല.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.