ETV Bharat / state

പാലായിൽ ആരോഗ്യമേഖലയുടെ വികസനത്തിന് തുടക്കമെന്ന് മാണി സി കാപ്പൻ

കടനാട്, മീനച്ചില്‍, മൂന്നിലവ്, മുത്തോലി പഞ്ചായത്തുകളിലെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും എംഎൽഎ പറഞ്ഞു.

പാലാ  Pala  Kottayam  Health sector  Pala constituency  ആരോഗ്യമേഖല  Mani C kappan  എംഎൽഎ  വികസനത്തിന് തുടക്കമാകുമെന്ന് എംഎൽഎ
പാലായിൽ ആരോഗ്യമേഖലയിലെ വികസനത്തിന് തുടക്കമാകുമെന്ന് എംഎൽഎ
author img

By

Published : Jun 3, 2020, 8:21 PM IST

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയില്‍ വന്‍ വികസനത്തിന് ഈമാസം എട്ടിന് തുടക്കമാകുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. കടനാട്, മീനച്ചില്‍, മൂന്നിലവ്, മുത്തോലി പഞ്ചായത്തുകളിലെ വികസന പദ്ധതികള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍ വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്നും മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. മീനച്ചില്‍ പഞ്ചായത്തിലെ കിഴപറയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആര്‍ദ്രം മിഷൻ, എംഎൽഎ ഫണ്ട്‌, പഞ്ചായത്തിന്‍റെ ഫണ്ടിൽ എന്നിവയിൽ നിന്ന് അനുവദിച്ച തുക അനുവദിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. കടനാട് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, മേവിട പ്രാഥമികാരോഗ്യകേന്ദ്രം, മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.