ETV Bharat / state

മാങ്ങാനത്ത് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; ഒളിച്ചിരുന്നത് ആളൊഴിഞ്ഞ പുരയിടത്തിൽ

തിങ്കളാഴ്‌ച വൈകിട്ടാണ് മാങ്ങാനം ചൈൽഡ് ലൈനിന്‍റെ സംരക്ഷണ കേന്ദ്രത്തിൽ നാല് പെൺകുട്ടികളെ കാണാതാകുന്നത്. രാത്രികാല പട്രോളിങ് സംഘമാണ് ചൊവ്വാഴ്‌ച പുലർച്ചെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കുട്ടികളെ കണ്ടെത്തിയത്.

author img

By

Published : Jan 4, 2022, 10:04 PM IST

kottayam Missing girls found from abandoned backyard  pocso case survived girls have gone missing in manganam  girls missing from child line care shelter  മാങ്ങാനത്ത് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തിട  മാങ്ങാനത്ത് പോക്‌സോ കേസ് ഇരകളായ പെൺകുട്ടികളെ കാണാതായി
മാങ്ങാനത്ത് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; ഒളിച്ചിരുന്നത് ആളൊഴിഞ്ഞ പുരയിടത്തിൽ

കോട്ടയം: മാങ്ങാനം ചൈൽഡ് ലൈനിന്‍റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി. നാൽവർ സംഘം ഒളിച്ചിരുന്നത് ചൈൽഡ് ലൈൻ സെന്‍ററിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ.

തിങ്കളാഴ്‌ച വൈകിട്ട് ഏഴിനു ശേഷമാണ് 13 വയസുള്ള രണ്ടു പെൺകുട്ടികളെയും, 14 വയസുള്ള ഒരു പെൺകുട്ടിയെയും, ഒരു പതിനേഴുകാരിയെയും സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പൊലീസ് സി.ഐയും സംഘവും സ്ഥലത്തെത്തുകയും പെൺകുട്ടികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.

രാത്രി വൈകിയും പൊലീസ് കുട്ടികൾക്കായി തെരച്ചിൽ നടത്തി. തിങ്കളാഴ്‌ച ഇവർ സെന്‍ററിൽ നിന്നും പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. രാത്രികാല പട്രോളിങ് സംഘമാണ് ചൊവ്വാഴ്‌ച പുലർച്ചെ 12.30ഓടെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കുട്ടികളെ കണ്ടെത്തിയത്.

വിവിധ പോക്‌സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളെ പാർപ്പിക്കുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്തിയതിനു ശേഷം ഉടൻ തന്നെ വനിത സെല്ലിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ ടെസ്റ്റ് നടത്തിയതിന് ശേഷം ഇന്ന് ചെൽഡ് വെൽഫെയർ സെന്‍ററിലേക്ക് മാറ്റി.

Also Read: തോക്കും തിരകളുമായി ഡിസിസി വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.