ETV Bharat / state

'മാനദണ്ഡം പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന് ലൈസന്‍സ് നല്‍കിയത് വീഴ്‌ച': കോട്ടയത്തെ സംഭവത്തില്‍ മന്ത്രി വാസവന്‍ - മന്ത്രി വി എന്‍ വാസവന്‍

മാനദണ്ഡങ്ങള്‍ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന് നഗരസഭ ലൈസന്‍സ് നല്‍കിയത് വീഴ്‌ചയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരിക്കല്‍ ലൈസന്‍സ് റദ്ദുചെയ്‌ത ഹോട്ടലിന് വീണ്ടും ലൈസന്‍സ് നല്‍കിയ നടപടിയാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത് എന്നും മന്ത്രി ആരോപിച്ചു

Minister VN Vasavan  Minister VN Vasavan on Kottayam food poisoning  Kottayam food poisoning  Minister VN Vasavan  കോട്ടയത്തെ സംഭവത്തില്‍ മന്ത്രി വാസവന്‍  മന്ത്രി വി എന്‍ വാസവന്‍  കോട്ടയം നഗരസഭ
മന്ത്രി വി എന്‍ വാസവന്‍
author img

By

Published : Jan 6, 2023, 1:15 PM IST

മന്ത്രി വി എന്‍ വാസവന്‍ പ്രതികരിക്കുന്നു

കോട്ടയം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വം കോട്ടയം നഗരസഭയ്‌ക്കെന്ന് മന്ത്രി വി എന്‍ വാസവന്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന് ലൈസന്‍സ് നല്‍കിയത് വീഴ്‌ചയാണ്. ഒരിക്കല്‍ ലൈസന്‍സ് റദ്ദുചെയ്‌ത ഹോട്ടലിന് വീണ്ടും ലൈസന്‍സ് നല്‍കിയ നഗരസഭയുടെ നടപടി ശരിയല്ല.

യുവതിയുടെ മരണത്തിന് ഇടയാക്കിയത് ഈ നടപടി ആണെന്നും മന്ത്രി ആരോപിച്ചു. ഇതിന് കാരണക്കാരായവരെ കണ്ടെത്തി നടപടി എടുക്കണം. എന്നാൽ യഥാർഥ ഉത്തരവാദിയെ ഒഴിവാക്കിയാണ് നഗരസഭ നടപടി കൈക്കൊണ്ടത്.

ഇതും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. നിർഭാഗ്യകരമായ സംഭവമാണിതെന്നും മരിച്ചയാളുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത നഗരസഭയ്ക്കാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.