ETV Bharat / state

'ഞങ്ങൾക്ക് ഒട്ടും ഭയമില്ല, വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചയാളാണ് അമിത് ഷാ'; കെ സുരേന്ദ്രന് മറുപടിയുമായി പിഎ മുഹമ്മദ് റിയാസ് - ബിജെപി സംസ്ഥാന അധ്യക്ഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അമിത്‌ ഷായെ ഞങ്ങള്‍ക്ക് ഭയമില്ല. യുഡിഎഫിനെ ചിലപ്പോള്‍ അദ്ദേഹത്തിന് ഭയപ്പെടുത്താനായേക്കും. രാഷ്‌ട്രീയത്തെ രാഷ്‌ട്രീയപരമായി കാണണമെന്ന് സുരേന്ദ്രനോട് മന്ത്രി.

അമിത് ഷായെ ഞങ്ങൾക്ക് ഭയമില്ല മന്ത്രി മുഹമ്മദ് റിയാസ്  Minister PA Mohammad Riaz  K Surendran  പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്  കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍  മന്ത്രി പിഎ മുഹമ്മദ് റിയാസ്  അമിത്‌ ഷാ  ബിജെപി  kerala news updates  latest news in kerala
കെ സുരേന്ദ്രന് മറുപടിയുമായി പിഎ മുഹമ്മദ് റിയാസ്
author img

By

Published : Feb 27, 2023, 7:54 PM IST

Updated : Feb 27, 2023, 8:05 PM IST

കെ സുരേന്ദ്രന് മറുപടിയുമായി പിഎ മുഹമ്മദ് റിയാസ്

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അമിത്‌ ഷായെ ഞങ്ങള്‍ക്ക് ഭയമില്ല. അമിത്‌ ഷായ്‌ക്കാണ് കേരളത്തിലെ മതനിരപേക്ഷതയോട് ഭയമുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനസിലാക്കണമെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഓണം ആഘോഷിക്കുന്ന മലയാളികളെയും വയനാടിനെ പാകിസ്ഥാനോട്‌ ഉപമിച്ചും അപമാനിച്ച ആളാണ്‌ അമിത്‌ ഷാ. യുഡിഎഫിനെ വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം. ഞങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.

പാർട്ടി സെക്രട്ടറി നടത്തുന്ന പ്രതിരോധ യാത്രയുടെ ജനപിന്തുണയെ ബിജെപി ഭയക്കുന്നുണ്ട്. വ്യക്തിപരമായി പരാമര്‍ശം നടത്താന്‍ മാത്രമെ ബിജെപിയ്‌ക്ക് അറിയൂ. ആരോപണങ്ങള്‍ക്ക് ഞാന്‍ രാഷ്‌ട്രീയപരമായി മാത്രമെ മറുപടി നല്‍കുന്നുള്ളൂ.

വ്യക്തിപരമായി ഞാൻ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ.സുരേന്ദ്രൻ കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : Feb 27, 2023, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.