കോട്ടയം:പാലായില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗമം കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനം കൊണ്ട് ശ്രദ്ധേയമായി. സിനിമാതാരം മിയ സർഗോത്സവം ഉദ്ഘാടനം ചെയ്‌തു. ഭിന്നശേഷിയുള്ള കുട്ടികളുടെ ളാലം ബ്ലോക്ക് തല സര്‍ഗോത്സവമാണ് പാലാ അന്തീനാട് ശാന്തിനിലയത്തില്‍ നടന്നത്. മിയയുടെ ആവശ്യപ്രകാരം പരിപാടികള്‍ അവതരിപ്പിക്കാനും കുട്ടികള്‍ തയാറായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം പരിപാടിയിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബാബു എറയണ്ണൂര്‍, സിബി ഓടക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.