എംജി സര്‍വകലാശാല കലോത്സവത്തിന് അക്ഷരനഗരിയില്‍ തിരിതെളിഞ്ഞു. ചലച്ചിത്രതാരം ഹരിശ്രീ അശോകൻ കലാമാമാങ്കത്തിന് തിരിതെളിയിച്ചു.
നാല് ദിവസം നീളുന്ന കലോത്സവത്തില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കോട്ടയം നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര നഗരവീഥിക്ക് നിറം പകര്‍ന്നു. നടി മിയ ജോര്‍ജ്, മോഡലും മോട്ടിവേറ്ററുമായ തസ്വീര്‍ മുഹമ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഏഴ് വേദികളിലായി 3700ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.
പ്രളയം തകര്‍ത്ത കേരളത്തിന്‍റെ ഓര്‍മകളില്‍ കലോത്സവത്തിന് "അലത്താളം" എന്നാണ് പേര്. തിരുനക്കര മൈതാനം, സിഎംഎസ് കോളേജ് ഗേറ്റ് ഹാള്‍, ബസേലിയസ് കോളേജ് ഹാള്‍, ബിസിഎം കോളേജ് ഹാള്‍, സിഎംഎസ് കോളേജ് സെമിനാര്‍ ഹാള്‍, ബസേലിയസ് കോളേജ് സെമിനാര്‍ ഹാള്‍, ബിസിഎം കോളേജ് സെമിനാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍.