ETV Bharat / state

എം.ജി സര്‍വകലാശാല വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സിന് കൈമാറി - mg university

എംജി സർവകലാശാല രജിസ്ട്രാറുടെ നിർദേശപ്രകാരം പരീക്ഷാ വിഭാഗമാണ് വിവരങ്ങൾ നോർക്കക്ക് കൈമാറിയത്

എംജി സർവകലാശാല  നോർക്കാ റൂട്ട്സ്  മാർക്ക് ദാന വിവാദം  കേരളാ യൂണിവേഴ്‌സിറ്റി  അധിക മോഡറേഷന്‍  university mark scam  mg university  norka roots
മാർക്ക് ദാന വിവാദം; വിദ്യാര്‍ഥികളുടെ വിവരങ്ങൾ നോർക്കാ റൂട്ട്സിന് കൈമാറി
author img

By

Published : Dec 13, 2019, 11:55 AM IST

കോട്ടയം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് അധിക മോഡറേഷനിലൂടെ ബിരുദം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ നോർക്കാ റൂട്‌സിന് കൈമാറി. മാർക്ക് ദാന വിവാദത്തിലുൾപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ അടിയന്തരമായി നോർക്ക കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോർക്ക അഡീഷണൽ സെക്രട്ടറിയും സർട്ടിഫിക്കേറ്റ് ഓതന്‍റിക്കേഷൻ ഓഫീസറും ചേർന്ന് എംജി, കേരള സര്‍വകലാശാല കത്തയച്ചിരുന്നു.

വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമല്ലാതായതോടെ സര്‍വകലാശാലകളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കൽ നോർക്ക നിര്‍ത്തിവെച്ചതോടെയാണ് വിവരങ്ങൾ നൽകാൻ എംജി സർവകലാശാല നിർബന്ധിതരായത്.

വിദ്യാർഥികളുടെ വിവരങ്ങൾ നൽകാനാവില്ലെന്നും നോർക്കക്ക് സര്‍വകലാശാല വെബ് സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കാമെന്നുമായിരുന്നു എംജി സർവകലാശാല നോർക്കയുടെ കത്തിന് നൽകിയ ആദ്യ മറുപടി. പിന്നീട് നിലപാട് മയപ്പെടുത്തി വിവരങ്ങൾ കൈമാറുകയായിരുന്നു. സർവകലാശാല രജിസ്ട്രാറുടെ നിർദേശപ്രകാരം പരീക്ഷാ വിഭാഗമാണ് വിവരങ്ങൾ നോർക്കക്ക് കൈമാറിയത്. എന്നാൽ കേരളാ സര്‍വകലാശാല കത്തിൽ ഇതുവരെയും മറുപടി നൽകാനോ വിവരങ്ങൾ കൈമാറാനോ തയ്യാറായിട്ടില്ല. കേരളാ സര്‍വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ഇഴയുന്നതായും ആരോപണമുണ്ട്.

Intro:എം.ജി സർവ്വകലാശാല നോർക്കBody:മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മാർക്ക് ദാനവിവാധത്തിൽ, അധിക മോഡറേഷനിലൂടെ ബിരുദം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ നോർക്കാ റൂട്ട്സിന് കൈമാറി എം.ജി സർവ്വകലാശാല.മഹാത്മാഗാന്ധി, കേരളാ സർവ്വകലാശാലകളിലെ മാർക്ക് ദാന വിവാധത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ അടിയന്തരമായ് നോർക്ക കൈമാറണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നോർക്ക അഡീഷ്ണൽ സെക്രട്ടറിയും സർട്ടിഫിക്കേറ്റ് ഓതന്റിക്കേഷൻ ഓഫീസറും ചേർന്ന് ഇരു യൂണിവേഴ്സിറ്റികൾക്കും കത്തയച്ചിരുന്നു. വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമല്ലാതായതോടെ  യൂണിവേ സിറ്റികളുടെയും സർട്ടിഫിക്കറ്റ് ഹാജരാക്കൽ നോർക്ക നിറുത്തിവച്ചതോടെയാണ്, മാർക്ക് ദാനത്തിലൂടെ ബിരുദം കരസ്ഥമാക്കായവരുടെ വിവരങ്ങൾ നൽകാൻ എം.ജി സർവകലാശാല നിർബന്ധിതരായത്. വിദ്യാർഥികളുടെ വിവരങ്ങൾ നൽകാനാവില്ലന്നും നോർക്കക്ക് യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കാംമെന്നുമായിരുന്നു എം.ജി സർവ്വകലാശാല നോർക്കയുടെ കത്തിന് നൽകിയ ആദ്യ മറുപടി. പിന്നിട് നിലപാട് മയപ്പെടുത്തി യൂണിവേ സിറ്റി വിവരങ്ങൾ കൈമാറുകയായിരുന്നു.സർവകലാശാല രജിസ്ട്രാറുടെ നിർദേശ പ്രകാരം പരീക്ഷ വിഭാഗമാണ് വിവരങ്ങൾ നോർക്കക്ക് കൈമാറിയത്. എന്നാൽ കേരളാ യൂണിവേഴ്സിറ്റി കത്തിൽ ഇതുവരെയും മറുപടി നൽകാനോ വിവരങ്ങൾ കൈമാറാനോ തയ്യാറായിട്ടില്ല.കേരളാ യൂണിവേ സിറ്റിയിലെ മാർക്ക് ദാന വിവാധത്തിൽ അന്വേഷണം ഇഴയുന്നതായും ആരോപണമുയരുന്നു..

Conclusion:ഇ റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.