ETV Bharat / state

കൊവിഡിനെ നേരിടാൻ മഞ്ഞൾ; പ്രതീക്ഷയോടെ എംജി സര്‍വകലാശാല

മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ച് കൊവിഡിനെ പ്രതിരോധിക്കാൻ പരീക്ഷണവുമായി കോട്ടയം എംജി സർവകലാശാല.

covid resistance measures  mg university  sabu thomas  covid kottayam  കൊവിഡ് പ്രതിരോധം  എംജി സര്‍വകലാശാല  കൊവിഡ് 19  പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്‍റ്  പിപിഇ  കൊവിഡ് പ്രോജക്‌ട്  covid project  കുർക്കുമിൻ  സർവകലാശാല വൈസ് ചാൻസലർ  ഡോ.സാബു തോമസ്  ടൈറ്റാനിയം ഡയോക്സൈഡ്  കൊവിഡ് രോഗപ്രതിരോധം
കൊവിഡ് പ്രതിരോധമൊരുക്കാൻ എംജി സര്‍വകലാശാല
author img

By

Published : May 1, 2020, 8:08 PM IST

കോട്ടയം: ലോകത്തെ വിറപ്പിച്ച് കൊവിഡ് 19 വ്യാപിക്കുമ്പോൾ പ്രതിരോധ മാർഗങ്ങളും മരുന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. കേരളത്തില്‍ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷകർ കൊവിഡ് പ്രതിരോധത്തിനുള്ള അന്തിമ പരീക്ഷണ ഘട്ടത്തിലാണ്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നൽകുന്ന പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾ (പിപിഇ) അണുമുക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് എംജി സർവകലാശാലയിലെ രണ്ട് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ച് കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല.

കൊവിഡ് പ്രതിരോധമൊരുക്കാൻ എംജി സര്‍വകലാശാല

മൂന്ന് പ്രോജക്‌ടുകളിൽ രണ്ടെണ്ണത്തിലും അവിഭാജ്യ ഘടകം കുര്‍ക്കുമിനാണ്. ടൈറ്റാനിയം ഡയോക്സൈഡും കുര്‍ക്കുമിനും മറ്റു ചില വസ്‌തുക്കളും നാനോ രൂപത്തിലാക്കി തയ്യാറാക്കുന്ന കോട്ടിങ്ങും പിപിഇ കിറ്റുകൾക്കും മാസ്‌കുകൾക്കും നൽകിയാൽ കൊവിഡ് പകരില്ലെന്നതാണ് പഠനങ്ങളിലൊന്ന്. കൊവിഡ് രോഗ പ്രതിരോധത്തിനുള്ള വാക്‌സിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രോഗം ഭേദമായ ആളുകളുടെ ശരീരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആന്‍റിബോഡികളാണ് വാക്‌സിൻ തയ്യാറാക്കാനായി ഉപയോഗിക്കുക. മൂന്ന് വർഷം വരെയാണ് പ്രോജക്‌ടുകളുടെ ദൈർഘ്യം. മൂന്ന് കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ദേശീയ-അന്തര്‍ ദേശീയ സര്‍വകലാശാലകളുടെയും റിസർച്ച് സെന്‍ററുകളുടെയും സഹകരണത്തോടെയാവും എംജി സർവകലാശാലയുടെ കൊവിഡ് പ്രതിരോധത്തിനുള്ള പ്രവർത്തനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.