ETV Bharat / state

മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി : ജീവനക്കാരിയെ പിരിച്ചുവിട്ട് എംജി യൂ​ണിവേ​ഴ്‌​സി​റ്റി

എംജി സര്‍വകലാശാലയിലെ എംബിഎ വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി അ​സി​സ്റ്റ​ന്‍റ് തസ്‌തികയിലുള്ള ജീവനക്കാരിക്കെതിരെയാണ് നടപടി

മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി  ജീവനക്കാരിയെ പിരിച്ചുവിട്ട് യൂ​ണിവേ​ഴ്‌​സി​റ്റി  എംജി യൂ​ണിവേ​ഴ്‌​സി​റ്റി  MG University Female employee dismissed  Female employee dismissed from service Kottayam  MG University  MG University employee cj elsy dismissed
ജീവനക്കാരിയെ പിരിച്ചുവിട്ട് എംജി യൂ​ണിവേ​ഴ്‌​സി​റ്റി
author img

By

Published : Dec 23, 2022, 8:36 PM IST

കോട്ടയം : പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും നല്‍കാന്‍ എംബിഎ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി യൂ​ണിവേ​ഴ്‌​സി​റ്റി ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എംബിഎ വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി അ​സി​സ്റ്റ​ന്‍റാ​യ കോ​ട്ട​യം ആ​ർ​പ്പൂ​ക്കര ​കാ​രോ​ട്ട്​ കൊ​ങ്ങ​വ​നം സി​ജെ എ​ൽ​സി​യ്‌ക്കെതിരെയാണ് (48) നടപടി. ഇതുസംബന്ധിച്ച ഉത്തരവ് സർവകലാശാല ഇന്ന് പുറത്തുവിട്ടു.

കൈക്കൂലി വാങ്ങുകയും രണ്ട് എംബിഎ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തുകയും ചെയ്‌തതായി വിജിലൻസിൻ്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ വിദ്യാ​ർ​ഥി​നി​യി​ൽ ​നി​ന്ന്​ 15,000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ ഇക്കഴിഞ്ഞ ജനുവരിയിൽ പ​രീ​ക്ഷ ഭ​വ​ന്‍റെ മുന്‍പില്‍​ നി​ന്നാണ്​ ഇവരെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തത്. ഒക്ടോബറിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനമാണ് ഇന്ന് നടപ്പിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.