ETV Bharat / state

കൈക്കൂലി കേസിൽ കൂടുതൽ നടപടികളുമായി എം.ജി സർവകലാശാല ; എംബിഎ സെക്ഷൻ ഓഫിസർക്ക് സസ്പെൻഷൻ - എംബിഎ സെക്ഷൻ ഓഫിസർ സസ്പെൻഷൻ

കൈകൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടികൂടിയ എൽസിക്കെതിരായ നടപടി സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു

MG University bribery case Suspension for MBA Section Officer  എം ജി സർവകലാശാല കൈക്കൂലി കേസ്  എംബിഎ സെക്ഷൻ ഓഫിസർ സസ്പെൻഷൻ  ELSY mg university assistant
കൈക്കൂലി കേസിൽ കൂടുതൽ നടപടിയുമായി എം.ജി സർവകലാശാല; എംബിഎ സെക്ഷൻ ഓഫിസർക്ക് സസ്പെൻഷൻ
author img

By

Published : Feb 22, 2022, 5:56 PM IST

കോട്ടയം : എല്‍സി എന്ന ജീവനക്കാരി മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി എം.ജി സർവകലാശാല. ജാഗ്രതക്കുറവും കൃത്യവിലോപവും കാട്ടിയ എംബിഎ സെക്ഷൻ ഓഫിസർ ഐ സാജനെ സസ്പെൻഡ് ചെയ്‌തു. എൽസിയെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയതിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വീഴ്‌ചകൾ ഗൗരവമായി എടുക്കാതിരുന്ന അസിസ്റ്റന്‍റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട്‌ വിശദീകരണം തേടിയിട്ടുമുണ്ട്. കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടികൂടിയ എൽസിക്കെതിരായ നടപടി കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കറ്റ് യോഗം അംഗീകരിച്ചിട്ടുണ്ട്. സമിതി ശിപാർശകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

Also Read: കൊവിഡില്‍ ജോലി പോയി, പക്ഷേ തോല്‍ക്കാന്‍ മനസില്ല ; ചിറ്റാരിക്കടവില്‍ ഒരുങ്ങുന്നു നൂറ് പ്രവാസികളുടെ മത്സ്യ ഫാം

എം.ജി സർവകലാശാലയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മാർക്ക് ലിസ്റ്റിനായി വിദ്യാർഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവം. സർവകലാശാല ആസ്ഥാനത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ജീവനക്കാരി എൽസിയെ തെളിവുസഹിതം വിജിലൻസ് പിടികൂടിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ഡോ. ടി. ഹരികൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.