ETV Bharat / state

പാമ്പാടിയിൽ മെയ് ദിനാഘോഷം; വർണ്ണാഭമായി തൊഴിലാളി റാലി

റാലിയിൽ ആയിരക്കണക്കിന് തൊഴിലാളികളും വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരും പങ്കെടുത്തു. സമ്മേളനം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.

പാമ്പാടിയിൽ മെയ്ദിനാഘോഷം; വർണ്ണാഭമായി തൊഴിലാളി റാലി
author img

By

Published : May 1, 2019, 5:10 PM IST

Updated : May 1, 2019, 7:33 PM IST

കോട്ടയം: മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം പാമ്പാടിയിൽ തൊഴിലാളി റാലി നടന്നു. ആയിരക്കണക്കിന് തൊഴിലാളികളും വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരും റാലിയില്‍ പങ്കെടുത്തു. ഒമ്പതാം മൈലിൽ നിന്നാരംഭിച്ച റാലിക്ക് വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, റോളർ സ്കേറ്റിങ് എന്നിവ അകമ്പടിയേകി.

പാമ്പാടിയിൽ മെയ് ദിനാഘോഷം; വർണ്ണാഭമായി തൊഴിലാളി റാലി

റാലി പാമ്പാടി ബസ്സ്റ്റാൻഡിൽ സമാപിച്ചു. റാലിയോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. മെയ് ദിനാഘോഷ സംഘാടകസമിതി ചെയർമാൻ വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു.

Intro:മെയ് ദിന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം പാമ്പാടിയിൽ വർണ്ണാഭമായ തൊഴിലാളി റാലി നടന്നു

Body:മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ നാല് പതിറ്റാണ്ടായി വിപുലമായ പരിപാടികളാണ് പാമ്പാടിയിൽ നടത്താറുള്ളത്. ഇത്തവണയും ആയിരക്കണക്കിന് തൊഴിലാളികളും വർഗ്ഗ ബഹുജന സംഘടന പ്രവർത്തകരും പങ്കെടുക്കുന്ന റാലി പാമ്പാടിയിൽ നടന്നു. ഒമ്പതാം മൈൽ നിന്നും ആരംഭിച്ച റാലി വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും റോളർ സ്കേറ്റിങ് തുടങ്ങിയവയും അകമ്പടിയേകി.

വിഷ്വൽ ഹോൾഡ്

നഗരവീഥയിൽ വർണ്ണ കാഴ്ചയായി നീങ്ങിയ റാലി പാമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വലിയ തൊഴിലാളി കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറിയ 5 വർഷങ്ങളാണ് കടന്നു പോയതെന്ന് എംഎം മണി പറഞ്ഞു. 20 കോടി തൊഴിലാളികൾ 48 മണിക്കൂർ പണിമുടക്ക് നടത്തിയത് ലോകശ്രദ്ധ നേടി. തൊഴിലാളികൾ നടത്തിയ സമരങ്ങളിൽ രാജ്യത്തെ എല്ലാ ഭാഗത്തെയും ആവശ്യങ്ങളാണ് മുന്നോട്ടു വച്ചതെന്നും എംഎം മണി പറഞ്ഞു.

byt

തിരഞ്ഞെടുപ്പ് വേദികളിൽ കോൺഗ്രസ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ ഒരിക്കലും പാലിച്ചിട്ടില്ല. ഇതേ മാതൃകയാണ് മോദി ഗവൺമെൻറ് പിന്തുടരുന്നതെന്നും എംഎം മണി ആരോപിച്ചു. മെയ് ദിനാഘോഷ സംഘാടകസമിതി ചെയർമാൻ വി എൻ വാസവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎമ്മിനെ നിരവധി നേതാക്കൾ പങ്കെടുത്തു.

Conclusion:etv ഭാരത് കോട്ടയം
Last Updated : May 1, 2019, 7:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.